ഫ​ല​സ്തീ​ൻ അ​ധി​നി​വേ​ശം; ഒ.​ഐ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്

ദോ​ഹ: ഫ​ല​സ്തീ​നി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന നി​യ​മ​വി​രു​ദ്ധ അ​ധി​നി​വേ​ശ​ത്തി​നും വെ​സ്റ്റ് ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി ഇ​സ്‍ലാ​മി​ക സ​ഹ​ക​ര​ണ സം​ഘ​ട​ന (ഒ.​ഐ.​സി). വെ​സ്റ്റ് ബാ​ങ്കി​ലെ ഭൂ​മി ‘സ്റ്റേ​റ്റ് ലാ​ൻ​ഡ്’ എ​ന്ന പേ​രി​ൽ കൈ​ക്ക​ലാ​ക്കാ​നും അ​തു​വ​ഴി പ്ര​ദേ​ശ​ത്തി​ന്റെ രാ​ഷ്ട്രീ​യ​വും ജ​ന​സം​ഖ്യാ​പ​ര​വു​മാ​യ ഘ​ട​ന മാ​റ്റാ​നു​മു​ള്ള ഇ​സ്രാ​യേ​ലി​ന്റെ നീ​ക്ക​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഒ.​ഐ.​സി കാ​ണു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് ജി​ദ്ദ​യി​ൽ ഒ.​ഐ.​സി ആ​സ്ഥാ​ന​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​രും. ഇ​സ്രാ​യേ​ലി​ന്റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നേ​രി​ടേ​ണ്ട​തി​നെ കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്യും. വെ​സ്റ്റ് ബാ​ങ്കി​നെ ഇ​സ്രാ​യേ​ലി​ന്റെ ഭാ​ഗ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ‘ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം’ എ​ന്ന സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ഒ.​ഐ.​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​സ്രാ​യേ​ലി​ന്റെ അ​ന്യാ​യ​മാ​യ അ​ധി​നി​വേ​ശ പ​ദ്ധ​തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളും നി​ല​പാ​ടു​ക​ളും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ രൂ​പീ​ക​രി​ക്കും.

Tags:    
News Summary - Palestine occupation; Emergency meeting of OIC foreign ministers today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.