Posted On
date_range Updated On
date_range യാചന സംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്യണം
ദോഹ: പൊതു ഇടങ്ങളിൽ യാചന സംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത ആഭ്യന്തര മന്ത്രാലയം. ഇത് അപരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ലെന്ന് വിശേഷിപ്പിച്ച മന്ത്രാലയം പ്രശ്നം പരിഹരിക്കുന്നതിന് പൊതുസമൂഹം മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
മെട്രാഷ് ആപ്ലിക്കേഷൻ വഴിയോ നിയുക്ത ഹോട്ട്ലൈൻ നമ്പറുകളിലൂടെയോ ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്ന് മന്ത്രാലയം ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു. മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 2347483, 33618627 വിളിച്ച് വിവരങ്ങൾ കൈമാറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.