21ാം ‘ഇന്‍റര്‍ സ്കൂള്‍ കോംപറ്റീഷന്‍സ്’ 25ന് 

ദോഹ: യൂത്ത് ഫോറവും സ്റ്റുഡന്‍റ ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിയൊന്നാമത് ഇന്‍റര്‍ സ്കൂള്‍ കോംപറ്റീഷന്‍സ് 25ന് ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുമെന്ന്  സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സബ് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. 
ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡിബേറ്റാണ് ഇത്തവണത്തെ പ്രത്യേകത. ലോകസമാധാനത്തിന് മതമൂല്യങ്ങള്‍ അനിവാര്യമോ എന്ന വിഷയത്തിലാണ് സംവാദം അരങ്ങേറുക. ദോഹ ഡിബേറ്റ് സെന്‍റര്‍ പ്രതിനിധി മോഡറേറ്ററാവും. സ്കൂളുകള്‍ വഴി റജിസ്റ്റര്‍ ചെയ്ത 450ലേറെ പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് ഒന്നര മുതല്‍ രാത്രി എട്ടര വരെ തുടങ്ങുന്ന മത്സരങ്ങളില്‍ എം ഇ എസ്, ശാന്തിനികേതന്‍, ഐഡിയല്‍, ബിര്‍ള, ഡി പി എസ്, ഡി എം ഐ എസ്, ഭവന്‍സ്, സ്കോളേഴ്സ്, നോബ്ള്‍, രാജഗിരി, ഒലീവ് എന്നീ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മാറ്റുരയ്ക്കുക. മലയാളി വിദ്യാര്‍ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രസംഗവും ചെറിയ ക്ളാസിലെ കുട്ടികള്‍ക്ക് കഥ പറയല്‍ മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും ഓവറോള്‍ ചാംപ്യന്‍ സ്കൂളിനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും റോളിംഗ് ട്രോഫികളും സമ്മാനിക്കും. സുപ്രിം എജുക്കേഷന്‍ കൗണ്‍സില്‍, ദോഹ മതാന്തര സംവാദ കേന്ദ്രം, ഖത്തര്‍ ഫൗണ്ടേഷന്‍ തുടങ്ങി സര്‍ക്കാര്‍- സര്‍ക്കാരേതര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖരും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ് എ ഫിറോസ്, ഷാനവാസ് ഖാലിദ്, സലീല്‍ ഇബ്രാഹിം, ബിലാല്‍ ഹരിപ്പാട്, ജംഷീദ് ഇബ്രാഹിം, റബീഅ് സമാന്‍, നിയാസ് മുഹമ്മദ്, സലില്‍ അബ്ദുസ്സമദ് എന്നിവര്‍ പങ്കെടുത്തു. 
Tags:    
News Summary - Inter school combation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.