ദോഹ: വ്യവസായിക മേഖലയിലെ ഉൽപാദന വിലസൂചികയിൽ (പി.പി.ഐ) വൻ മുന്നേറ്റം നേടി ഖത്തർ. ജൂലൈ മാസത്തിൽ പി.പി.ഐ 76.0 പോയൻറിലെത്തി. 2020 ജൂലൈ മാസത്തെ ഉൽപാദന വില സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ 94.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജൂണിലെ പി.പി.ഐയുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈ മാസത്തിൽ 6.6 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഖനന മേഖലയിൽ 6.9 ശതമാനം വർധനവാണ് ജൂൺ മാസത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയിൽ വിലക്കയറ്റം കാരണം ഏഴു ശതമാനം വർധനവും അടയാളപ്പെടുത്തി. ജൂൺ മാസത്തെ അപേക്ഷിച്ച് ഉൽപാദന മേഖലയിൽ ആറു ശതമാനം വർധനവുണ്ടായിട്ടുണ്ട്. റിഫൈനഡ് പെേട്രാളിയം ഉൽപന്നങ്ങളുടെ വിലയിൽ 7.2 ശതമാനം വർധനവും ബേസിക് മെറ്റൽ വിഭാഗത്തിൽ 6.2 ശതമാനവും ബേസിക് കെമിക്കൽസിൽ 4.3 ശതമാനവും പേപ്പർ ആൻഡ് പേപ്പർ െപ്രാഡക്ട്സിൽ 1.1 ശതമാനവും വർധനവും രേഖപ്പെടുത്തി. സിമെൻറ് ഉൾപ്പെടെയുള്ള നോൺ മെറ്റാലിക് ഉൽപന്നങ്ങളുടെ വിലയിൽ 1.4 ശതമാനം വിലയിടിവുണ്ടായതായി പി.എസ്.എ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.