ദോഹ: രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധത്തിന് ശേഷം വ്യവസായ മേഖലയിൽ വലിയ ഉണർവ് സൃഷ്ടിക്കപ്പെട്ടതായി ഉൗർജജ–വ്യവസായ വകുപ്പ് മന്ത്രി ഡോ.മുഹമ്മദ് ബിൻ സ്വാലിഹ് അസ്സാദ. ഇക്കാലയളവിൽ പുതിയ നിരവധി ഫാക്ടറികൾ രാജ്യത്ത് സ്ഥാപിക്കപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
നിലവിലെ വ്യവസായ യൂണിറ്റുകളേക്കാൾ പതിനേഴ് ശതമാനം വർധനവ് കഴിഞ്ഞ ഒമ്പത് മാസം കൊണ്ട് രേഖപ്പെടുത്തി. ഇത് ആപേക്ഷികമായി വളരെ കൂടുതലാണ്. ഖത്തർ ഇൻറർനാഷനൽ കേബ്ൾ ഫാക്ടറിയുടെ രണ്ടാം ഭാഗത്തിെൻറ വികസന പദ്ധതികൾ സന്ദർശിച്ചതിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. വ്യവസായ സംരഭങ്ങൾക്ക് ഖത്തർ വലിയ മുൻഗണനയും പിന്തുണയുമാണ് നൽകുന്നത്.
വ്യവസായ മേഖലയിൽ പുതിയ സംരഭങ്ങളുടെ നിർമാണവും വിതരണവും രാജ്യം പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. പുതിയ ഫാക്ടറികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പിന്തുണയാണ് രാജ്യം നൽകുന്നത്. സ്വകാര്യ മേഖലയിലെ സംരഭങ്ങളെ ഗവൺമെൻറ് വലിയ തോതിലാണ് സഹായിക്കുന്നത്.
ആഭ്യന്തരവും രാജ്യാന്തരവുമായ വിപണികളിൽ ഖത്തർ ഉൽപ്പന്നങ്ങൾ പരമാവധി ലഭ്യമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.