ദോഹ: 2022ലെ ലോകകപ്പ്, 2023 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ സ െപ്റ്റംബർ പത്തിന് ഇന്ത്യ ഖത്തറിനെ നേരിടും. മത്സരത്തിനുള്ള ഇന്ത്യൻ ടീം ഖത്തറി ലെത്തി. സെപ്റ്റംബർ 10 ചൊവ്വാഴ്ച വൈകീട്ട് 7.30ന് അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ് റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറുമായാണ് ഇന്ത്യയുടെ മത്സരം. യോഗ്യ ത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാനോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിയു ടെ ആഘാതം മാറും മുേമ്പയാണ് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഇന്ത്യ നേരിടാനൊരുങ്ങുന്നത്.
ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെയും പരിശീലകൻ ഇഗർ സ്റ്റിമാച്ചിെൻറയും നേതൃത്വത്തിലുള്ള സംഘം ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മഞ്ഞപ്പട ഖത്തറിെൻറ നേതൃത്വത്തിലുള്ള ഉൗഷ്മള സ്വീകരണമേറ്റുവാങ്ങിയാണ് താരങ്ങൾ വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. സന്ദേശ് ജിങ്കാൻ, ഉദാന്ത സിങ്, അനിരുദ്ധ് ഥാപ്പ, ഗോൾകീപ്പർ ഗുർപ്രീത് സിംഗ്, മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആശിഖ് കുരുണിയൻ, സഹൽ അബ്്ദുസ്സമദ് എന്നിവരും ഇന്ത്യൻ സംഘത്തിലുണ്ട്. തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഖത്തർ നിര വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
എന്നാൽ, പ്രതിയോഗികളെ നിസ്സാരക്കാരായി കാണുന്നില്ലെന്നും എല്ലാവരെയും ഒരുപോലെ ആദരിക്കുന്നുവെന്നും ഖത്തർ കോച്ച് സാഞ്ചസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ റാങ്കിങ്ങിൽ 62ാം സ്ഥാനത്താണ് ഖത്തറിെൻറ സ്ഥാനമെങ്കിൽ 103ലാണ് ഇന്ത്യ നിൽക്കുന്നത്. ഇന്ത്യക്കെതിരായ മത്സരം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽനിന്നും തീർത്തും വ്യത്യസ്തമായിരിക്കുമെന്നും സാഞ്ചസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഖത്തറിനെതിരായ മത്സരത്തിൽ പേടിക്കാനൊന്നുമില്ലെന്നും ആദ്യ മത്സരത്തിലെ സംഘത്തിൽനിന്നും മൂന്നു നാല് മാറ്റങ്ങളോടെയായിരിക്കും ഖത്തറിനെതിരായ ടീം ഇറങ്ങുകയെന്നും ഇന്ത്യൻ പരിശീലകൻ ഇഗർ സ്റ്റിമാച്ച് പറഞ്ഞു. മികച്ച പ്രകടനം നടത്താനും സ്കോർ ചെയ്യാനുമാണ് ശ്രമിക്കുകയെന്നും കഴിഞ്ഞ മത്സരം കഴിഞ്ഞുവെന്നും വരാനിരിക്കുന്ന മത്സരത്തിലേക്കാണ് ശ്രദ്ധ മുഴുവനുമെന്നും സ്റ്റിമാച്ച് വ്യക്തമാക്കി. 2022ലെ ലോകകപ്പിലേക്ക് ആതിഥേയരെന്ന നിലയിൽ ഖത്തർ നേരിട്ട് യോഗ്യത നേടിയിരിക്കെ ഇന്ത്യക്ക് ഇന്നത്തെ മത്സരം ഏറെ നിർണാകയമാകും.
ടിക്കറ്റുകൾ ഇന്നും നാളെയും സ്റ്റേഡിയത്തിൽ
ഖത്തർ സമയം വൈകിട്ട് 7.30 (ഇന്ത്യൻ സമയം രാത്രി 10.00)നാണ് മത്സരത്തിെൻറ കിക്കോഫ്. മത്സരം കാ ണുന്നതിനാവശ്യമായ ടിക്കറ്റുകൾ ഇന്നും നാളെയുമായി അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെ പ്രധാന കവാടത്തിനരികിലെ കൗണ്ടർ വഴി വിൽപന നടത്തുമെന്ന് ക്യു എഫ് എ അറിയിച്ചു. വൈകിട്ട് നാല് മു തൽ ഒമ്പത് വരെയാണ് ടിക്കറ്റ് വിൽപന. മത്സരദിവസം കളിയുടെ രണ്ട് മണിക്കൂർ മുമ്പും ടിക്കറ്റുകൾ വിതരണം ചെയ്യുമെന്നും സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.