വേനലവധി ചുരുക്കി ഇന്ത്യൻ സ്​കൂളുകൾ 

ദോഹ: സ്​കൂളുകളുടെയും രക്ഷിതാക്കളുടെയും അഭ്യർഥനകൾ മാനിച്ച് ഖത്തറിലെ ഇന്ത്യൻ സ്​കൂളുകൾക്ക് വിദ്യാഭ്യാസ കലണ്ടറിൽ ഭേദഗതി വരുത്താൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. മന്ത്രാലയത്തി​െൻറ അനുമതി പ്രകാരം ഇന്ത്യൻ സ്​കൂളുകളുടെ വേനലവധി ചുരുക്കുകയും ഡിസംബറിൽ അവധി ദീർഘിപ്പിക്കുകയും ചെയ്യും. മന്ത്രാലയത്തി​െൻറ അനുമതി ലഭിച്ചതോടെ ബിർള പബ്ലിക് സ്​കൂൾ,  എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ, ഐഡിയൽ ഇന്ത്യൻ സ്​കൂൾ, രാജഗിരി പബ്ലിക് സ്​കൂൾ എന്നീ സ്​ഥാപനങ്ങൾ രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ച് സർക്കുലർ അയക്കുകയും ചെയ്തിട്ടുണ്ട്. വേനലവധി കുറച്ചതോടെ സ്​കൂളുകൾ ഒൺലൈൻ ക്ലാസുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 29 വരെ ഇത് തുടരും. നേരത്തെയുള്ളത് പ്രകാരം ജൂൺ മൂന്നാം വാരത്തിൽ തുടങ്ങി ആഗസ്​റ്റ് അവസാനം വരെയായിരുന്നു ഇന്ത്യൻ സ്​കൂളുകളുടെ അവധി നിശ്ചയിച്ചിരുന്നത്. 

പുതിയ സർക്കുലർ പ്രകാരം ജൂലൈ 30ന് വേനലവധി ആരംഭിച്ച് ആഗസ്​റ്റ് 31ന് അവസാനിക്കും. സെപ്തംബർ 1 മുതൽ സ്​കൂളുകൾ പുനരാരംഭിക്കും. വിദ്യാർഥികളുടെ ശൈത്യകാല അവധി 10 ദിവസം എന്നുള്ളത് ഇത്തവണ ഒരു മാസത്തേക്ക് ദീർഘിപ്പിക്കും. ഡിസംബർ 3ന് ആരംഭിച്ച് ജനുവരി 2 വരെയാണ് വിൻറർ വെക്കേഷൻ. ജനുവരി 3ന് ക്ലാസുകൾ പുനരാരംഭിക്കും. ജൂലൈ 30 വരെ ഒൺലൈൻ ക്ലാസുകൾ തുടരുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ അനുമതി ലഭിച്ചിട്ടുണ്ടെന്നും വിമാനങ്ങൾ റദ്ദാക്കിയതും കോവിഡ്–19 രോഗവും കാരണം രക്ഷിതാക്കളുടെ അഭ്യാർഥന മാനിച്ചാണ് നടപടിയെന്നും എം.ഇ.എസ്​സർക്കുലറിൽ വ്യക്തമാക്കി. ബിർള, രാജഗിരി, ഒലിവ് തുടങ്ങിയ സ്​ഥാപനങ്ങൾ രക്ഷിതാക്കൾക്കിടയിൽ ഒൺലൈൻ സർവേ നടത്തിയാണ് തീരുമാനമെടുത്തിരിക്കുന്നത്.

Tags:    
News Summary - indian school-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.