ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി യൂത്ത് ഫോറവും വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡൻറ്സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 23ാമത് ഇൻറര്‍ സ്കൂള്‍ മൽസരങ്ങൾക്ക് തുടക്കം. അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ യൂത്ത്ഫോറം പ്രസിഡൻറ് ജംഷീദ് ഇബ്രാഹീം, പ്രഥമ പ്രസിഡൻറ് സാജിദ് റഹ്മാൻ എന്നിവർ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് പുതുക്കൂൽ , പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഷബീർ, അസി. കണ്‍വീനര്‍ സാഫിർ കുണ്ടാനി, സെക്രട്ടറിമാരായ എസ് എസ് മുസ്തഫ, ഷഫീഖ് അലി തുടങ്ങിയവർ പങ്കെടുത്തു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയല്‍, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഹയര്‍ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദോഹ മതാന്തര സംവാദ കേന്ദ്ര (ഡി.ഐ.സി.ഐ.ഡി) വുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇൻറര്‍ സ്കൂള്‍ ഡിബേറ്റും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.