ഗേൾസ് ഇന്ത്യ ഖത്തർ ‘തർത്തീൽ 2018’ സംഘടിപ്പിച്ചു

ദോഹ: ഗേൾസ് ഇന്ത്യ ഖത്തർ വിദ്യാർഥിനികൾക്കായി ‘തർത്തീൽ 2018’ എന്ന ഖുർആൻ ആസ്‌പദമാക്കിയുളള മത്സരം മൻസൂറയിലെ സി.ഐ.സി ഹാളിൽ സംഘടിപ്പിച്ചു. ക്വിസ്, ഖുർആൻ പാരായണം, ഖുർആൻ മനഃപാഠം, പ്രസംഗം എന്നീ ഇനങ്ങളിലായിരുന്നു മത്സരം. വിമൻ ഇന്ത്യ ഖത്തർ പ്രസിഡൻറ്​ നഫീസത്ത്‌ ബീവി ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിൽ ഹാമിയ മുഹമ്മദലിയും നൂറ മർയം അൻവറും ഒന്നാം സ്ഥാനം പങ്കിട്ടു. നിദ ഫാത്തിമ അൻവർ, ജെസ്‌ലിൻ, റിദ്​വ ഖാസിം, റിയ ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും ഫഹാന, അലീഷ അബ്​ദുൽ നാസർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഖുർആൻ പാരായണ മത്സരത്തിൽ റിദ്​വ ഖാസിം, വഫ നിസാർ, ഫരീഹ അബ്​ദുൽ അസീസ് എന്നിവർ ആദ്യ മൂന്ന്​ സ്ഥാനങ്ങൾ നേടി. ഖുർആൻ മനഃപാഠ മത്സരത്തിൽ ഫാത്തിമ മുഹ്​യുദ്ദീൻ, ഫർഹത്ത് മുഹ്​യുദ്ദീൻ, റിദ്​വ ഖാസിം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രസംഗ മത്സരത്തിൽ ഹന്ന ഹനാൻ ഒന്നാം സ്ഥാനവും ഹന അബുലൈസ് രണ്ടാം സ്ഥാനവും നൂറ മർയം അൻവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിമൻ ഇന്ത്യ ഖത്തർ പ്രസിഡൻറ്​ നഫീസത്ത്‌ ബീവി, വൈസ് പ്രസിഡൻറ്​ റൈഹാന അസ്ഹർ, സെക്രട്ടറി സെറീന ബഷീർ, ഗേൾസ്‌ ഇന്ത്യ ഖത്തർ കോർഡിനേറ്റർ സജ്‌ന ഫൈസൽ എന്നിവർ വിജയികൾക്കു സമ്മാനം നൽകി.

Tags:    
News Summary - india qatar thartheel-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.