കോവിഡുമായി ബന്ധെപ്പട്ട ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഗ്രാഫ്
ദോഹ: കോവിഡുമായി ബന്ധെപ്പട്ടുള്ള ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഇത്തരത്തിലുള്ളവരുടെ എണ്ണം ജനുവരി മാസത്തിൽ 85 ശതമാനമായാണ് വർധിച്ചത്.
ഡിസംബർ മാസവുമായി താരതമ്യം െചയ്യുേമ്പാഴാണ് ആശങ്കയുണർത്തുന്ന ഈ വർധന. ഇതിനാൽ പ്രതിരോധനടപടികളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ പ്രാധാന്യം ഏറെ വർധിച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
രോഗികളുടെ വർധന കാണിക്കുന്ന ഗ്രാഫും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡിെൻറ രണ്ടാംവരവിെൻറ സൂചനകൾ നേരത്തേ തന്നെ പ്രകടമായെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രോഗത്തിെൻറ രണ്ടാംതരംഗം ഇല്ലാതാക്കാൻ പ്രതിരോധനടപടികൾ കൂടുതൽ ശക്തമാക്കുകയാണ് വേണ്ടതെന്നും പൊതുജനങ്ങളുെട ഉത്തരവാദിത്തം മുമ്പത്തേക്കാൾ വർധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിക്കുന്നു.
കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്ഥിരമായി വർധനവുണ്ടാകുന്നുണ്ട്. ദിനേനയുള്ള വർധനവിെൻറ തോത് ഉയർന്നുതന്നെ നിൽക്കുന്നു. ഡിസംബർ മധ്യം മുതൽ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിൽ കൂടിവരുകയാണെന്ന് കോവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമിക രോഗവിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽഖാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അടുത്ത ആഴ്ചകളിലും ഇതേ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരും. നിയന്ത്രങ്ങൾ കൊണ്ടുവന്നതിെൻറ ആദ്യഘട്ടത്തിലേക്ക് രാജ്യത്തിന് തിരിച്ചുപോകേണ്ടിവരും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പല രാജ്യങ്ങളിലും കോവിഡിെൻറ രണ്ടാംവരവും മൂന്നാംവരവും ഉണ്ടാകുന്നു.
ഖത്തറിൽ അടുത്ത ദിവസങ്ങളിലെയോ അടുത്ത ആഴ്ചയിലെയോ കണക്കുകൾ പരിശോധിക്കണം. എങ്കിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ. എന്നാൽ, നിലവിലുള്ള ഘടകങ്ങൾ കോവിഡ് രണ്ടാം വരവിെൻറ ആദ്യഘട്ട സൂചനകളാണ്. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണം.
എങ്കിലേ മഹാമാരിയുടെ രണ്ടാംവരവ് ഇല്ലാതാക്കാൻ കഴിയൂവെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
താമസസ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ്മാസ്ക് ധരിക്കുക, ഒന്നര മീറ്ററിെൻറ സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകുക, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കുക, കണ്ണുകളിലും മൂക്കിലും സ് പർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാം തരംഗം ഇല്ലാതാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.