ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നികുതിഭാരം ഏര്‍പ്പെടുത്താനുള്ള സാദ്ധ്യതയുണ്ടെന്ന് അക്കൗണ്ടന്‍സി, ഫിനാന്‍സ് സ്ഥാപനമായ ഐ.സി.എ.ഇ.ഡബ്ള്യു പ്രസിദ്ധപ്പെടുത്തിയ ‘എകണോമിക് ഇന്‍സൈറ്റ്: മിഡില്‍ ഈസ്റ്റ് ക്യു 4 2016' റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍.
എണ്ണവിലക്കുറവാണ് ഇത്തരത്തില്‍ നികുതി നിര്‍ദേശങ്ങള്‍ അടക്കമുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2010-2014 വര്‍ഷങ്ങളില്‍ എണ്ണക്ക് ഉണ്ടായിരുന്ന ഉയര്‍ന്ന വിലയായ ബാരലിന് 100 ഡോളര്‍ ഇനി തിരിച്ചുവരാന്‍ സാദ്ധ്യതയില്ലാത്തതാണന്നും പറയുന്നു. അതിനാല്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതും ചെലവുചുരുക്കലും സബ്സിഡികള്‍ ചുരുക്കുന്നതും ശമ്പള വര്‍ധനവ് മരവിപ്പിക്കല്‍ തുടങ്ങിയവയിലൂടെ സാമ്പത്തിക പ്രശ്നങ്ങളെ തരണം ചെയ്യുകയാണന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം, ഗള്‍ഫ് രാജ്യങ്ങള്‍ തയാറാക്കിയ സാമ്പത്തിക റിപ്പോര്‍ട്ടില്‍ കമ്മിരഹിത ബജറ്റുകള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിവരുന്ന എണ്ണയുടെ വില വ്യത്യസ്തമാണ്.
ഖത്തറില്‍ ബാരലിന് 57 ഡോളര്‍ ലഭിച്ചാല്‍ കമ്മിയില്ലാത്ത ബജറ്റ് ഒരുക്കാമെന്ന നിലപാടിലാണ്. യു.എ.എയില്‍ കമ്മിയില്ലാത്ത ബജറ്റ് അവതരണത്തിന് 60 ഡോളറും സഊദി അറേബ്യക്ക് 77 ഡോളറും വേണ്ടിവരും. എന്നാല്‍ യു.എ.ഇ ക്ക് ഇത് 44 ലഭിച്ചാല്‍ നഷ്ടം നികത്താന്‍ കഴിയും. 2018 മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നതിന് ജി സി സി രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഇതുവഴി ആഭ്യന്തര ഉത്പാദന വരുമാനത്തില്‍ ഒന്നര മുതല്‍ രണ്ടു ശതമാനം വരെ വര്‍ധനവുണ്ടാക്കാന്‍ സാധിക്കുമെന്നും ഐ എം എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.