ഇൻകാസ് ഖത്തർ ഓണാഘോഷ പരിപാടി ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ
ഉദ്‌ഘാടനം ചെയ്യുന്നു
ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ 'ത്രിവർണം തിരുവോണം' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ചെണ്ട മേളം, മാവേലി മന്നന്‍റെ എഴുന്നള്ളത്ത്, തിരുവാതിര, സംഘനൃത്തം, നാടന്‍ പാട്ടുകള്‍, പൂക്കളം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡന്റ് പി.എന്‍. ബാബു രാജന്‍ ഉദ്ഘാടനം ചെയ്തു. ഐക്യത്തിന്‍റെയും സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമാണ് ഓണാഘോഷം പകര്‍ന്ന് നൽകുന്നതെന്നും ഖത്തറിലെ മലയാളികള്‍ക്കിടയിലും ഈ ഐക്യവും സാഹോദര്യവും നിലനിർത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാബു രാജന്‍ പറഞ്ഞു.
ഐ.സി.സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് പ്രസിഡൻറ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് വി. നായര്‍, ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, വൈസ് പ്രസിഡന്റുമാരായ പ്രദീപ് പിള്ളൈ, വി.എസ്. അബ്ദു റഹ്മാൻ, ട്രഷറര്‍ ഈപ്പന്‍ തോമസ് പ്രോഗ്രാം, കമ്മിറ്റി ചെയര്‍മാന്‍ ജയ് പാല്‍ തിരുവനന്തപുരം എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാസില്‍ ആലപ്പുഴ നന്ദിയും പറഞ്ഞു. കലാ പരിപാടികള്‍ക്ക് വിവിധ ജില്ല കമ്മിറ്റികള്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.