ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം
ദോഹ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വദിനത്തില്‍ ഇൻകാസ് ഖത്തര്‍ സെൻട്രൽ കമ്മിറ്റി നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഇന്‍കാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.എസ്. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ഇന്‍കാസ് ഓഫിസില്‍ നടന്ന അനുസ്മരണയോഗത്തില്‍ രക്ഷാധികാരി കെ.കെ ഉസ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ യുഗത്തിന് തുടക്കംകുറിച്ചതടക്കം ആധുനിക ഇന്ത്യയുടെ പുരോഗതിക്കാവശ്യമായ വിപ്ലവകരമായ നടപടികള്‍ ആരംഭിച്ചത് രാജീവിന്റെ ഭരണകാലത്താണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡന്റ് സി. താജുദ്ദീന്, അഡ്വൈസറി ബോര്‍ഡ് അംഗം കെ.വി ബോബന്, ട്രഷറര്‍ ഈപ്പന് തോമസ്, യൂത്ത് വിങ് പ്രസിഡന്റ് ദീപക് സി.ജി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് നന്നംമുക്ക് നന്ദി പറഞ്ഞു. ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സുരേഷ് യു.എം, ശമീര്‍ പുന്നൂരാന്‍, ആന്റണി ജോണ്‍, മീഡിയ കോഓഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പുഷ്പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.