ജസസേവനത്തിന്റെ മാതൃകയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് മികച്ച പൊതുപ്രവർത്തകരെ ആദരിക്കുന്നതിനായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ 'ഉമ്മൻചാണ്ടി ജനസേവ പുരസ്കാരം' ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക്. വെള്ളിയാഴ്ച വൈകീട്ട് ആറിന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
സാമൂഹിക -ജീവകാരുണ്യ -ജനക്ഷേമ മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങൾ കാഴ്ചവെച്ച ഷാനവാസ് ബാവ, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, ജനസേവാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ടെന്ന് അവാർഡ് നിർണയ കമ്മിറ്റി വിശദീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. ദോഹയിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനാ പ്രതിനിധികളും, സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷറഫ് വടകര, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.വി. ബോബൻ, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.