ദോഹ: ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റും ഇൻകാസ് ഖത്തറിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന സി.കെ. മേനോന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്‍കാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഇന്‍കാസ് സീനിയര്‍ നേതാവും രക്ഷാധികാരിയുമായ കെ.കെ. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു സി.കെ. മേനോന് എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്ത സേവനം ഖത്തര്‍ പ്രവാസികള്‍ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും കെ.കെ. ഉസ്മാൻ പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകുറ്റ്, സി.കെ. മേനോന്റെ മകളും ഐ.സി.സി വനിത വിങ് പ്രസിഡന്റുമായ അഞ്ജനാ മേനോന്, ഐ.സി.ബി.എഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ.വി. ബോബന്, ഇന്‍കാസ് വൈസ് പ്രസിഡന്റ് സി. താജുദ്ദീന്, മനോജ് കൂടല്‍, കെ.എസ്.സി.എ പ്രസിഡന്റ് ഗോപിനാഥ്, ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ സി.കെ. മേനോനെ അനുസ്മരിച്ച് സംസാരിച്ചു. ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ഈപ്പൻ തോമസ് സ്വാഗതവും ട്രഷറർ വി.എസ്. അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു.
ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, ബെഹ്സാദ് ഗ്രൂപ്പ് പ്രതിനിധി അജയ്, ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് അംഗം അഹദ് മുബാറക്, യൂത്ത് വിങ് പ്രസിഡന്റ് ദീപക് സി.ജി, വനിതാ വിങ് ജനറല്‍ സെക്രട്ടറി അര്‍ച്ചന സജി തുടങ്ങി സെന്‍ട്രല്‍ -ജില്ല കമ്മിറ്റി ഭാരവാഹികളും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.