Posted On
date_range Updated On
date_range ഇന്‍കാസ് ഓൺലൈന്‍ ചെസ് ടൂർണമെന്റ്
ദോഹ: ഇന്‍കാസ് ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ കായിക ദിനത്തിന്‍റെ ഭാഗമായി ഓൺലൈന്‍ ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു.
രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ രാജ്യക്കാരായ 250ഓളം കളിക്കാർ പങ്കെടുത്തു. ഐ.സി.സി പ്രസിഡന്‍റ് പി.എന്‍. ബാബുരാജൻ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. ഐ.സി.സി മുന്‍ പ്രസിഡന്‍റ് എ.പി മണികണ്ഠന്‍ അധ്യക്ഷതവഹിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാന്‍, ഇന്ത്യൻ സ്പോർട്സ് സെന്‍റർ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്‍റ് വിനോദ് വി. നായര്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ ജനറൽ സെക്രട്ടറി ടി.എസ്. ശ്രീനിവാസ്, മാനേജിങ് കമ്മിറ്റി അംഗം സഫീറുർ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. കെ. വി. ബോബന്‍ സ്വാഗതവും പ്രദീപ് പിള്ളൈ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.