റഹിം റയ്യാെൻറ സ്മരണാർഥം ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയവർ
ദോഹ: 'രക്തദാനം മഹാദാനം' എന്ന സന്ദേശമുയർത്തി റഹിം റയ്യാെൻറ സ്മരണാർഥം ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. എച്ച്.എം.സി, ആസ്റ്റർ ക്ലിനിക്ക്, റേഡിയോ മലയാളം 98.6 എഫ്.എം എന്നിവരുമായി സഹകരിച്ചായിരുന്നു ഇത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ വാർഷികത്തിെൻറ ഭാഗമായി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ക്യാമ്പ് തുടങ്ങിയത്.
ഹമദ് ബ്ലഡ് ഡോണർ സെൻററിൽ നടന്ന പരിപാടിയിൽ ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഐ.സി.സി /ഐ.എസ്.സി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി നേതാക്കളായ കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കേകൂറ്റ്, മുഹമ്മദലി പൊന്നാനി, സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അൻവർ സാദത്ത്, ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട് തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിന് കോഓഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ല പ്രസിഡൻറ് ശ്രീരാജ് എം.പി, ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.