ജാ​ഫ​ർ ന​ന്മ​ണ്ട (പ്ര​സി​ഡ​ന്റ്), സി​റാ​ജ് ചി​റ്റാ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റ​ഫീ​ഖ് പാ​ലോ​ളി (ട്ര​ഷ​റ​ർ)

ഇൻകാസ് ബാലുശ്ശേരി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ബിൻ ഉംറാനിലെ ഗാർഡൻ വില്ലേജ് റസ്റ്റാറന്റിൽ ചേർന്നു. ജില്ലാ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് ബാബു നമ്പിയത്ത് ഉദ്ഘാടനം ചെയ്തു.

റാഫി കാവിൽ അധ്യക്ഷത വഹിച്ചു. ഗഫൂർ ബാലുശ്ശേരി സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു. ഇൻകാസ് ഖത്തർ ബാലുശ്ശേരി പുതിയ ഭാരവാഹികളായി ജാഫർ നന്മണ്ട (പ്രസി), സിറാജ് ചിറ്റാരി (ജന. സെക്ര), റഫീഖ് പാലോളി (ട്രഷറർ), റാഫി കാവിൽ (രക്ഷാധികാരി), ഹബീബ് വട്ടോളി ( അഡ്വൈസറി ബോർഡ് ചെയർമാൻ), റഫീക്ക് കെ.സി, ജിഷാദ് (വൈസ് പ്രസി), ഹക്കീം നൊരവന, ഷാമിൽ, നജീബ് കൂരാച്ചുണ്ട് (ജോ.സെക്രട്ടറിമാർ), ജംഷാദ് നജീം ( ജോ. ട്രഷറർ) എന്നിവരെയും 16 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ഇൻകാസ് ഖത്തർ കോഴിക്കോട് നേതാക്കളായ ഹരീഷ് കുമാർ, ഷഫീഖ് വടകര, സുരേഷ്ബാബു, ബഷീർ നന്മണ്ട, ഷംസു അത്തോളി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Incas Balushery Committee reconstituted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.