മിയ പാർക്കിലെ മിയ ബസാർ (ഫയൽ ചിത്രം)
ദോഹ: സ്വദേശികളും താമസക്കാരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മിയ ബസാറിന് ഒക്ടോബർ 20ന് തുടക്കം കുറിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു. വാരാന്ത്യങ്ങളിൽ കലാ, സാംസ്കാരിക, വിനോദ പരിപാടികളും വൈവിധ്യമാർന്ന ഉൽപന്നങ്ങളും വിൽപനയും പ്രദർശനവുമായി സജീവമാകുന്ന മിയ ബസാർ ഒക്ടോബർ 20 മുതൽ 2024 മാർച്ച് വരെ നീണ്ടുനിൽക്കും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിനു കീഴിൽ മിയ പാർക്കിലാണ് ‘മിയ ബസാർ’ അരങ്ങേറുന്നത്.
ഖത്തറിന്റെ സമ്പന്നമായ പൈതൃകവും പ്രാദേശിക കലാകാരന്മാരുടെയും സംരംഭകരുടെയും പ്രദർശന കേന്ദ്രവും കരകൗശല ഉൽപന്നങ്ങളുടെ വിൽപനയുമായി സജീവമാകുന്ന ഫെസ്റ്റിവൽ കാലമാണ് ‘മിയ ബസാർ’. ആഭരണങ്ങൾ, വസ്ത്രങ്ങൾ, പരമ്പരാഗത ഉൽപന്നങ്ങൾ തുടങ്ങിയവ പ്രധാന സാന്നിധ്യമാണ്. ഇതിനു പുറമെ, പ്രാദേശികവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളതുമായ രുചികൾ അറിയാനുള്ള അവസരവുമുണ്ട്. വെള്ളി, ശനി ദിവസങ്ങളിലാണ് മിയ ബസാർ സജീവമാകുന്നത്. വെള്ളിയാഴ്ച ഉച്ച രണ്ട് മുതൽ രാത്രി 10 വരെയും, ശനിയാഴ്ച മുതൽ രാവിലെ 10 മുതൽ രാത്രി എട്ട് വരെയും സൗജന്യ പ്രവേശനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.