ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിക്കുന്ന ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ മേയ് 10 വരെ രജിസ്റ്റർ ചെയ്യാം.
ഖത്തറിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലെ സ്കൂൾ വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം. നിശ്ചിത വിഷയത്തിൽ 2.30 മിനിറ്റിൽ കവിയാത്ത പ്രസംഗ വിഡിയോയും വ്യക്തിഗത വിവരങ്ങളും അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രാഥമിക റൗണ്ടിൽനിന്ന് തെരഞ്ഞെടുക്കുന്ന 10 പേർ വീതം ഫൈനൽ റൗണ്ടിൽ മാറ്റുരക്കും.
മേയ് 31ന് ദോഹയിലെ വേദിയിലാണ് ഫൈനൽ മത്സരം. പ്രാഥമിക റൗണ്ടിൽ മത്സരിക്കാൻ ‘മലയാളം മറക്കുന്ന മലയാളി’, ‘ഇന്ത്യയുടെ ആത്മാവ്’, ‘നിർമിതബുദ്ധിയുടെ ലോകം’ എന്നീ വിഷയങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ വിവരങ്ങളും വിഡിയോയും 5003 5901 / 5528 4913 നമ്പറിൽ അയക്കുക. 2023 ഒക്ടോബറിൽ വിടപറഞ്ഞ ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) സ്ഥാപക ഭാരവാഹിയുമായ ഐ.എം.എ റഫീഖിന്റെ സ്മരണാർഥമാണ് പ്രവാസി സ്കൂൾ വിദ്യാർഥികൾക്കായി മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.