Posted On
date_range Updated On
date_range നെയ്പത്തിരി
ചേരുവകൾ:
1. പുഴുങ്ങലരി രണ്ടു കപ്പ്
(നാലു മണിക്കൂർ വെള്ളത്തിൽ
കുതിർത്തിയത്)
2. പെരുംജീരകം -രണ്ടു ടീസ്പൂൺ
3. തേങ്ങ ചിരകിയത് -അര കപ്പ്
4.ചുവന്നുള്ളി -അഞ്ച് എണ്ണം
5.ഉപ്പ് ആവശ്യത്തിന്
6.എണ്ണ ഫ്രൈ ചെയ്യാൻ
തയാറാക്കുന്ന വിധം:
കുതിർത്ത അരി വെള്ളം ഊറ്റിയശേഷം രണ്ടുമുതൽ അഞ്ചുവരെയുള്ള ചേരുവകൾ ചേർത്ത് തരിപോലെ അരച്ചെടുക്കുക. നന്നായി അരയരുത്. ഇത് ചെറിയ ഉരുളകളാക്കി പരത്തി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുന്നതോടെ രുചിയേറും നെയ്പത്തിരി തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.