ഐ.​സി.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫി​റ്റ്​​ന​സ്​ ഫെ​സ്റ്റി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ന്നു

ഐ.​സി.​എ​ഫ് ഫി​റ്റ്ന​സ് ഫെ​സ്റ്റ്

ദോ​ഹ: ഐ.​സി.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഫി​റ്റ്ന​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.

ര​ണ്ടാം പെ​രു​ന്നാ​ൾ ദി​വ​സം രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ അ​ൽ​ഖോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫി​റ്റ്ന​സ് ഫെ​സ്റ്റി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ ക്വി​സ് , ഇം​ഗ്ലീ​ഷ് - മ​ല​യാ​ളം നോ​ൺ​സ്റ്റോ​പ്, ബ്ലൈ​ൻ​ഡ് ആ​ർ​ട്ട്, ഷാ​ർ​പ് ഷൂ​ട്ട് , ബ​ലൂ​ൺ ബാ​സ്‌​ക്ക​റ്റ് ഫി​ല്ലി​ങ്, പ​ഞ്ച​ഗു​സ്തി, ക​മ്പ​വ​ലി, ഫു​ട്ബാ​ൾ തു​ട​ങ്ങി 12 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

നാ​ലു സെ​ൻ​ട്ര​ൽ ടീ​മു​ക​ൾ ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട് സെ​ൻ​ട്ര​ൽ ഒ​ന്നാം സ്ഥാ​ന​വും ദോ​ഹ സെ​ൻ​ട്ര​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി .പ​റ​വ​ണ്ണ അ​ബ്ദു​ൽ റ​സാ​ഖ് മു​സ്‌​ലി​യാ​ർ, പേ​രോ​ട് മു​ഹ​മ്മ​ദ് അ​സ്ഹ​രി, അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി, ഡോ. ​ബ​ഷീ​ർ പു​ത്തൂ​ർ​പാ​ടം എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന സെ​ഷ​നി​ൽ സം​ബ​ന്ധി​ച്ചു.

ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ജ​മാ​ൽ അ​സ്ഹ​രി, മു​ഹ​മ്മ​ദ് ഷാ, ​സ​യ്യി​ദ് ജാ​ഫ​ർ ത​ങ്ങ​ൾ, മൊ​യ്‌​ദീ​ൻ ഇ​രി​ങ്ങ​ല്ലൂ​ർ നൗ​ഫ​ൽ മ​ല​പ്പ​ട്ടം, ഹ​ബീ​ബ് അ​ഹ്‌​സ​നി, സു​റൂ​ർ ഉ​മ​ർ, ഹു​സ്സൈ​ൻ കൈ​പ്പ​മം​ഗ​ലം, ഹാ​രി​സ് മൂ​ടാ​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - icf fitness fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.