സ്വീകരണം ഏറ്റുവാങ്ങിയ ഗായകരും അഭിനേതാക്കളും ഐ.സി.സി ഭാരവാഹികൾക്കൊപ്പം
ദോഹ: ഖത്തറിൽ വിവിധ പരിപാടികൾക്കായെത്തിയ ഇന്ത്യൻ പിന്നണി ഗായകർക്കും ചലച്ചിത്ര താരങ്ങൾക്കും എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) സ്വീകരണം നൽകി. മധുബാലകൃഷ്ണൻ, സുമി അരവിന്ദ്, സുദീപ് കുമാർ, ചിത്ര അരുൺ, കെ.കെ നിഷാദ്, രവിശങ്കർ, വൃന്ദ മേനോൻ, ജയരാജ് വാര്യർ എന്നിവരടങ്ങിയ സംഘത്തിനാണ് ഐ.സി.സി അശോകഹാളിൽ കമ്യൂണിറ്റി സ്വീകരണം നൽകിയത്. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ് എ.പി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചന്ദ്രകല ആർട്സ് ചെയർമാൻ ചന്ദ്രമോഹൻ പിള്ളയെ ആദരിച്ചു. മധുബാലകൃഷ്ണൻ, ജയരാജ് വാര്യർ എന്നിവർ സംസാരിച്ചു.ഐ.സി.സി സാംസ്കാരിക വിഭാഗം മേധാവി നന്ദിനി അബ്ബഗൗനി നന്ദി പറഞ്ഞു. ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ ബാബുരാജൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അസോസിയേറ്റഡ് സംഘടനകളുശട ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.