Posted On
date_range Updated On
date_range ഖത്തറിൽ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി ഐ.സി.സി
ദോഹ: രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനാഘോഷം പ്രവാസ മണ്ണിൽ വിപുലമായി ആഘോഷിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യൻ സമൂഹം. ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ തുടക്കമാകും. രാവിലെ 6.45ന് തന്നെ ഐ.സി.സിയിലേക്ക് പ്രവേശനം അനുവദിക്കും, ഏഴു മണിക്ക് അംബാസഡർ വിപുൽ പതാക ഉയർത്തും. തുടർന്ന് അശോക ഹാളിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവാസികളുടെ കൂടി പങ്കാളിത്തത്തോടെ ഇത്തവണ പരിപാടി വർണാഭമാക്കാനാണ് ഒരുങ്ങുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുകതമായി 'ഭാരത് ആസാദി കി രംഗ് -2025' കൾച്ചറൽ ഇവന്റും സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് 5.30ന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.