ദോഹ: ഇന്ത്യന്‍ ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 34ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറില്‍ ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരായ ആളുകളെ ലക്ഷ്യമിട്ടാണ് പരിപാടി. മുന്‍കൂര്‍ രജിസ്ട്രേഷന് ഇല്ലാതെ തന്നെ ക്യാമ്പില്‍ പങ്കെടുക്കാം. അബൂഹമൂറിലെ മെഡിക്കല്‍ കമ്മീഷന് പരിസരത്ത് രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30വരെയാണ് ക്യാമ്പ്. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് സംബന്ധിക്കും. ഖത്തറിലെ വിവിധ ലേബര്‍ ക്യാമ്പുകളിലെയും കമ്പനികളിലെയും തൊഴിലാളികള്‍ക്ക് സൗജന്യമായി വൈദ്യ പരിശോധന ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.ഇന്ത്യന്‍ ഡോക്ടേസ് ക്ലബ്ലിലെയും മറ്റ് മെഡിക്കല്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.
ഹമദ് മെഡിക്കല്‍ കോര്പറേഷന്, വെല്‍കെയര്‍ ഗ്രൂപ്പ് എന്നിവര്‍ സൗജന്യമായി മരുന്ന് വിതരണം ചെയ്യും. യോഗ ഇന്‍ ദോഹ ഗ്രൂപ്പ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സൗജന്യ യോഗ പരിശീലനവും നല്‍കും. തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന് ഇന്ത്യന്‍ എംബസി ഹെല്പ് ഡസ്കിെൻറയും ലേബര്‍ സെക്ഷെൻറയും പ്രതിനിധികളും ചടങ്ങിനെത്തും. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് എടുക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്്. വാര്‍ത്താസമ്മേളനത്തില്‍ ഐസിബി.എഫ് പ്രസിഡൻറ്ഡേവിസ് എടക്കളത്തൂര്‍, വൈസ് പ്രസിഡൻറ്് പി.എന്‍ ബാബുരാജ്, മെഡിക്കല്‍ കമ്മീഷന് ബോര്‍ഡ് അംഗം അബ്ദുറഹ്മാന് മുഹമ്മദ് അല്മുശ്രി, ഇന്ത്യൻ മെഡിക്കൽഅസോസിയേഷൻ പ്രസിഡൻറ് ഡോ. ജോജി മാത്യൂസ്, മഹേഷ് ഗൗഡ, നിവേതിത, െവൽകെയർ മാനേജർ മുഹമ്മദ് ഫാറൂഖ്, പിനു ജയിംസ് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.