മെഡിക്കൽ ക്യാമ്പിെൻറ സംഘാടകരും അലീവിയ മെഡിക്കൽ സെൻറർ വളന്‍റിയർ ടീമും ഐ.സി.ബി.എഫ് മുൻഭാരവാഹികൾക്കൊപ്പം
ദോഹ: ഖത്തറിലെ ഇന്ത്യൻ തൊഴിലാളി സമൂഹത്തിനായി ഐ.സി.ബി.എഫ്, അലീവിയ മെഡിക്കൽ െസൻറർ ആൻഡ് വെൽകെയർ ഫാർമസിയുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. വിവിധ മേഖലകളിൽനിന്നുള്ള ഇരുനൂറോളം തൊഴിലാളികളാണ് ക്യാമ്പിെൻറ സൗകര്യം ഉപയോഗപ്പെടുത്തി ആരോഗ്യ പരിശോധന നടത്തിയത്. പ്രമേഹം, രക്തസമ്മർദം, കാഴ്ച പരിശോധന, ബി.എം.ഐ, ഡോക്ടറുടെ പരിശോധന ഉൾപ്പെടുന്നതായിരുന്നു ക്യാമ്പ്. ഡോക്ടർമാരുടെ ഉപദേശ പ്രകാരം ആവശ്യമായവർക്ക് ഇ.സി.ജി, ദന്ത പരിശോധനകളും നൽകി. സൗജന്യ മരുന്നു വിതരണവും ഉണ്ടായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ മുൻ ഐ.സി.ബി.എഫ് പ്രസിഡൻറുമാരായ ഡേവിഡ് ജോൺ, എൻ.വി. ഖാദർ, നിലാങ്ഷു ഡേ, ഡോ. മോഹൻ തോമസ്, ഡേവിസ് എടക്കളത്തൂർ, പി.എൻ. ബാബുരാജൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇതാദ്യമായാണ് മുൻ ഭാരവാഹികൾ ഒരേ വേദിയിൽ എത്തുന്നത്. ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, മെഡിക്കൽ ക്യാമ്പ് മേധാവി രജനി മൂർത്തി, യൂത്ത് ആക്ടിവിറ്റി തലവൻ ഇർഫാൻ ഹസൻ അൻസാരി, ജോ.സെക്രട്ടറി കരോൾ ഗോൺസാൽവസ്, ശ്രീനിവാസൻ രാമനാഥൻ, അലീവിയ ഡിക്കൽ െസൻറർ ആൻഡ് വെൽകെയർ ഫാർമസി ചെയർമാൻ കെ.പി. അഷ്റഫ്, സി.ഇ.ഒ ഉദയ കുമാർ, എച്ച്.ആർ മാനേജർ െബ്ലസന്ത്, ഓപറേഷൻസ് മാനേജർ ഫാറൂഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.