ഐ.സി.ബി.എഫ് മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം രവി രഥി നിർവഹിക്കുന്നു
ദോഹ: ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) സാമൂഹ്യ ക്ഷേമ പ്രതിബദ്ധതയുടെ ഭാഗമായി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് മെഷാഫിലെ കിംസ് ഹെൽത്തിൽ സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, കാർഡിയോളജി, ഡർമറ്റോളജി, ഇ.എൻ.ടി, ഡെന്റൽ കെയർ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനകൾ ക്യാമ്പിൽ ലഭ്യമായിരുന്നു. രക്തപരിശോധനകൾ, ബി.എം.ഐ, ഖത്തർ ഇന്ത്യൻ ഫാർമസി അസോസിയേഷൻ വക സൗജന്യ മരുന്ന് വിതരണം, ഐ.സി.ബി.എഫ് ലൈഫ് ഇൻഷുറൻസ് ഡെസ്ക് എന്നിവയും ക്യാമ്പിന്റെ ഭാഗമായി സജ്ജമാക്കി. ക്യാമ്പ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ എ.എസ്.ഒ രവി രഥി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പുകളുടെ ചുമതലയുള്ള മിനി സിബി ക്യാമ്പ് വിശദീകരണം നൽകി.
കിംസ് ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ ഡോ. രാഹുൽ, ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ. ബാബുർജാൻ, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ.എസ്.സി വൈസ് പ്രസിഡന്റ് സിതേന്ദു പാല, ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ അംഗം സദീഷ് വില്ലവിൽ തുടങ്ങിയ വിശിഷ്ട അതിഥികളും മറ്റു സംഘടനാ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. 350ത്തിലധികം സമൂഹാംഗങ്ങൾക്ക് ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്തി. ഐ.സി.ബി.എഫ് എം.സി അംഗങ്ങളായ നിർമല ഗുരു, ശങ്കർ ഗൗഡ്, ഖാജ നിസാമുദ്ദീൻ, മണിഭാരതി, അമർവീർ സിങ്, ഇർഫാൻ അൻസാരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.