ഐ.സി.ബി.എഫ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: കരുണയോടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യബോധത്തോടെ സേവനവും എന്ന പ്രമേയത്തിൽ ഐ.സി.ബി.എഫിന്റെ 53ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. വെള്ളിയാഴ്ച ദോഹ അൽഖോർ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ നിരവധി പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയും കൺസൽട്ടേഷൻ, മരുന്നുകൾ എന്നിവയും ലഭ്യമാക്കി.
ജനറൽ മെഡിസിൻ, പല്ല് (ഡെന്റൽ സ്ക്രീനിങ്) എന്നീ വിഭാഗങ്ങളിൽ കൺസൽട്ടേഷനുകൾക്കൊപ്പം സൗജന്യ രക്തപരിശോധനയും ലഭ്യമായിരുന്നു. ഒരു മാസക്കാലത്തേക്ക് സൗജന്യ തുടർചികിത്സ സൗകര്യവും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ഡലേ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷാനവാസ് ബാവയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കൽ വിങ് ചുമതലയുള്ള എംസി അംഗം മിനി സിബി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, എം.സി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിങ്, ശങ്കർ ഗൗഡ്, ഖാജാ നിസാമുദ്ദീൻ, ഉപദേശക സമിതി അംഗങ്ങളായ നാസിയ, സതീഷ് വിളവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നസീം ഹെൽത്ത് കെയർ പ്രതിനിധി മുഖ്താർ, മെഡിക്കൽ ഡയറക്ടർ ഡോ. സഫീർ അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.