ദോഹ: പരമ്പരാഗത കൃഷിയിൽനിന്ന് ലഭിക്കുന്നതിെൻറ ഇരട്ടിയിലും അതിലധികവും വിളവ് സമ ്മാനിച്ച് ഹൈഡ്രേപോണിക്സ് കൃഷി. മണ്ണ് ഉപയോഗിക്കാതെയും 70 ശതമാനത്തോളം വെള്ളത്തിെൻറ ഉ പയോഗം കുറച്ചും നടത്തുന്ന ഇൗ കൃഷി വഴി ലഭിക്കുന്നത് ഉന്നത ഗുണനിലവാരത്തിലുള്ള ഉൽപ ന്നങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
ഖത്തറിെൻറ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക് കുന്നതില് ഹൈഡ്രേപോണിക്സ് സംവിധാനം വലിയതോതില്‍ സഹായകമാകുന്നതായാണ് വിവരം. ഭക ്ഷ്യ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിനടുത്തെത്താന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കുന്നതായി ഫാമുടമകളും കാര്‍ഷിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മണ്ണിെൻറ ആവശ്യമില്ലാതെ വെള്ളത്തില്‍ പോഷക ധാതുക്കളുടെ സഹായത്തോടെയുള്ള ആധുനിക കൃഷി രീതിയാണ് ഹൈഡ്രോപോണിക്. ആധുനിക കൃഷി രീതിയായ ഹൈഡ്രോപോണിക് സംവിധാനത്തിലൂടെ വ്യത്യസ്ത ഇനം പച്ചക്കറി ഉൽപാദിപ്പിക്കുകയാണ് പ്രാദേശിക ഫാമുടമകള്‍. ഫാമുകളിലെ ഉൽപാദനം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്.
ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള കൃഷി രീതി
രാജ്യത്തെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള കൃഷി രീതിയാണ് ഫാമുകളിലുള്ളത്. ഗ്രീന്‍ഹൗസിലെ താപനില 16 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്തുന്ന ശീതീകരണ സംവിധാനമാണ് പല ഫാമുകളിലും ക്രമീകരിച്ചിരിക്കുന്നത്. പച്ചക്കറികളുടെയും പഴങ്ങളുടേയും ഇനം അനുസരിച്ച് അവക്കാവശ്യമായ തണുപ്പും ചൂടും നല്‍കും. ചിലയിനം പച്ചക്കറികള്‍ക്ക് 16 ഡിഗ്രി തണുപ്പാണ് ആവശ്യമെങ്കില്‍ മറ്റു ചിലവക്ക് 18, 20 ഡിഗ്രി സെല്‍ഷ്യസാണ് തണുപ്പ് വേണ്ടത്. താപനില, അന്തരീക്ഷഈര്‍പ്പം, സൂര്യപ്രകാശം, വളപ്രയോഗം എന്നിവ ശരിയായ രീതിയില്‍ ക്രമീകരിക്കുകയും ലഭ്യമാക്കുകയും ചെയ്ത് കൃത്യമായ അളവിലുള്ള വെള്ളവും നല്കിയാല് കാര്ഷികോൽപാദനം മികച്ച രീതിയില്‍ നടക്കുമെന്നാണ് ഫാമുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈഡ്രോപോണിക്്സ് ഉപയോഗിച്ചുള്ള ഗാര്‍ഹിക കൃഷി പദ്ധതിക്ക് ഖത്തര്‍ ഡെവല്പമെൻറ് ബാങ്കിെൻറ(ക്യുഡിബി) പിന്തുണയും സഹായവുമുണ്ട്.
കുറച്ച് സ്ഥലത്ത് കൂടുതല്‍ കൃഷി
കുറച്ച് സ്ഥലത്ത് കൂടുതല്‍ ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കാന് ഈ സംവിധാനത്തിലൂടെ കഴിയും. ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിെൻറ ശ്രമങ്ങള്‍ക്ക് ഊര്‍ജവും പിന്തുണയും നല്‍കുകയാണ് ഫാം ഉടമകള്‍. ജൈവ പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കാനായി ഫാമുകളില്‍ ഹൈഡ്രോപോണിക് സംവിധാനത്തെ നവീകരിച്ചിട്ടുണ്ടെന്ന് ഖത്തറിലെ പ്രമുഖ ഫാം ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. തക്കാളി, സാലഡ് വെള്ളരിക്ക, ബ്രൊക്കോളി, കുരുമുളക് എന്നിവയാണ് പ്രധാനമായും വിപണിയില്‍ ലഭ്യമാക്കുന്നത്. പ്രവര്‍ത്തനമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന പല ഫാമുകളും ഗള്‍ഫ് പ്രതിസന്ധിക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യോൽപാദനത്തില് പ്രത്യേകിച്ചും പച്ചക്കറികളുടെയും പഴങ്ങളുടെയും കാര്യത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം സാധ്യമാക്കുന്നതിെൻറ ഭാഗമായാണിത്. വീടുകളുടെയും വില്ലകളുടെയും പിന്നാമ്പുറങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ഹൈഡ്രോപോണിക്സ് ഉപയോഗിച്ച് ഗാര്‍ഹിക കൃഷി നടത്തുന്നതിനായി ആവശ്യമായ എല്ലാ പിന്തുണയും സഹായവും ക്യു.ഡി.ബി ലഭ്യമാക്കുന്നു. രാജ്യത്തെ വേനല്‍ക്കാലങ്ങളിലെ വരണ്ട കാലാവസ്ഥയെ അതിജീവിക്കാന്‍ ഹൈഡ്രോപോണിക് രീതികളും ഹരിതഗൃഹങ്ങളുമാണ് അനുയോജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.