ദോഹ: രാജ്യത്ത് അഞ്ഞൂറിലധികം പേര്‍ മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ് രോഗബാധിതരായുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്.എം.സി) വെളിപ്പെടുത്തൽ. ശരീരത്തിലെ മൃദുകലകള്‍ കല്ലിക്കുന്നതിനെയാണ് മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ് എന്ന് വിളിക്കുന്നത്.
ലോകത്താകമാനം 25 ലക്ഷത്തിലധികം ആളുകൾ ഇൗ അസുഖത്തിെൻറ പിടിയിലാണന്നും അധികൃതർ വിശദീകരിച്ചു. രാജ്യത്ത് യുവതികൾ ഉൾപ്പെടെയുള്ള രോഗികളാണുള്ളത്. പതിനേഴിനും 27നും ഇടയില്‍ പ്രായമുള്ള യുവതികളിലാണ് ഈ രോഗം കൂടുതലായും പിടികൂടിയിരിക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ 9.6 ശതമാനം പേരില്‍ രോഗം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഒരു ലക്ഷം പേരില്‍ പതിനേഴ് പേരാണ് രോഗബാധിതരെന്ന് എച്ച്.എം.സി
മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഹസ്സന്‍ അല്‍ ഹെയ്ല്‍ വ്യക്തമാക്കി. രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരിക്കുന്നതിനായി ലോക മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ് ദിനത്തോട് അനുബന്ധിച്ച് എച്ച്.എം.സി വിവിധ പരിപാടികൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.