ദോഹ: അല്‍ഹിലാലിലെ വിശാലമായ ലീനിയര്‍ പാര്‍ക്ക് തുറന്നു. അല്‍ഹിലാലില്‍ ഖത്തര്‍ ചാരിറ് റി, ദി മാള്‍ എന്നിവക്കു സമീപമായാണ് പുതിയ പാര്‍ക്ക്. ഒന്നര കിലോമീറ്ററാണ് പാര്‍ക്കിെൻറ നീളം. വീതി 50 മീറ്ററും. 75,000 സ്ക്വയര്‍ഫീറ്റാണ് പാര്‍ക്കിനുള്ളിലെ വിസ്തീര്‍ണം. തെരുവുകളുടെയും ഹൈവേകളുടെയും വശങ്ങളിലെ സ്ഥലം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സംവിധാനിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുപാര്‍ക്ക് വിഭാഗത്തിെൻറ നേതൃത്വത്തില്‍ പാർക്ക് രേഖീയ ശൈലിയിലാണിത്. സ്ട്രീറ്റിെൻറ വശത്തെ സ്ഥലം പാര്‍ക്കായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിെൻറ സഹകരണത്തോടെയാണ് പാര്‍ക്ക് തുറന്നത്.
വിശാലമായ ഹരിതസ്ഥലവും പാര്‍ക്കിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഒഴിവുസമയം ചെലവഴിക്കുന്നതിനും വ്യായാമങ്ങളിലേര്പ്പെടുന്നതിനും ഇവിടെ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.