ദോഹ: അഞ്ചാമത് ക്വാളിറ്റി ഹെൽത്ത് ഫോറം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാി ഉദ്ഘടാനം ചെയ്തു. മെച്ചപ്പെട്ട ചികിത്സക്ക് മികവുറ്റ സംവിധാനം എന്ന വിഷയത്തിലാണ് ഇത്തവണ ഫോറം സമ്മേളനം സംഘടിപ്പിക്കുന്നത്.
ചികിത്സാ രംഗത്ത് നടപ്പിലാക്കിയ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുകയും ഈ മേഖലയിൽ ആരോഗ്യ മന്ത്രാലയം നടത്തിയ മുന്നേറ്റത്തെയും ആരോഗ്യ മന്ത്രി ഡോ.ഹനാൻ അൽകുവാരി വിശദീകരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അഭൂതപൂർവമായ വളർച്ചയാണ് ആരോഗ്യ മേഖലക്കുണ്ടായത്. ആരോഗ്യ മേഖലയിൽ വലിയ തോതിലുള്ള ചമുന്നേറ്റത്തിനാണ് രാജ്യം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ചികിത്സ തേടി എത്തുന്നവർക്ക് ഏറ്റവും ഉത്തമവും സംതൃപ്തവുമായ സേവനം ലഭ്യമാകണമെന്ന് നാം ആഗ്രഹിക്കുന്നു. അതിന് വേണ്ടിയുള്ള നൗതന സമ്പ്രദായം രാജ്യത്തെ ആശുപത്രികളിൽ ഒരുക്കിയതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. ലോക രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. സമ്മേളനത്തിെൻ്റ ഭാഖഗമതായി സംഘടിപ്പിച്ച എകസ്ബിഷൻ പ്രധവാനമന്ത്രി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.