ദോഹ: ആരോഗ്യ സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി 'ടന്നൂറിൻ' ബ്രാൻഡ് കുപ്പിവെള്ളം പ്രാദേശിക വിപണികളിൽനിന്ന് പിൻവലിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കുപ്പിവെള്ളത്തിന്റെ സാമ്പിളുകളിൽ സ്യൂഡോമോണസ് എരുഗിനോസ എന്ന ബാക്ടീരിയയുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചതായി ലബനാൻ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഇത് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, വിൽപന കേന്ദ്രങ്ങളിൽ തിരികെ നൽകാനോ അല്ലെങ്കിൽ സുരക്ഷിതമായി ഒഴിവാക്കണമെന്നോ ആവശ്യപ്പെടുന്നു.
ഉൽപന്നം കടകളിൽനിന്ന് നീക്കംചെയ്യാൻ കമ്പനികൾക്കും വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഉൽപന്നത്തിന്റെ സാമ്പിളുകൾ മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷ ലബോറട്ടറികളിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൂടാതെ, ഉൽപന്നം നീക്കംചെയ്തെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം റീട്ടെയിൽ കടകളിൽ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. സ്യൂഡോമോണസ് എരുഗിനോസ എന്ന ബാക്ടീരിയ മനുഷ്യരിൽ, പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ അണുബാധകൾക്ക് കാരണമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.