?????????? ?????????? ????????????? ?????

മിഠായിപ്പെട്ടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹഷീഷ് പിടികൂടി

ദോഹ: മിഠായികളിൽ ഒളിപ്പിച്ച് രാജ്യത്തേക്കു കടത്താൻ ശ്രമിച്ച ഹഷീഷ് ഹമദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെ കസ്​റ ്റംസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് പിടികൂടി. പെട്ടിയിലടച്ച സ്​റ്റഫ് ചെയ്ത കുക്കീസുകൾക്കുള്ളിലാണ് മയക്കുമരുന്ന് നിറച്ച് കടത്താനുള്ള ശ്രമം നടത്തിയത്. പരിശോധനയിൽ 11.63 കിലോ ഹഷീഷ് പിടിച്ചെടുത്തതായി ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്ത വിഡിയോയിൽ കസ്​റ്റംസ് അറിയിച്ചു. ഏഷ്യൻ രാജ്യത്തുനിന്നുവന്ന യാത്രക്കാരനിൽനിന്നാണ് ഇവ പിടികൂടിയത്.അനധികൃത വസ്തുക്കൾ രാജ്യത്തേക്കു കടത്തുന്നതിനിടെ കസ്​റ്റംസ് നിരന്തരം മുന്നറിയിപ്പുനൽകുന്നുണ്ട്. കസ്​റ്റംസ് ഉദ്യോഗസ്ഥർക്ക് ഹൈടെക് ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനും നിരന്തരമായ പരിശീലനവും നൽകിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Tags:    
News Summary - hashish-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT