ഹമീദ് അറന്തോടിന് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി നൽകിയ യാത്രയയപ്പിൽനിന്ന്
ദോഹ: നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റും നിലവിലെ ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, ഭാരവാഹികളായ നവാസ് ആസാദ് നഗർ, റഹീം ചൗകി, ഹമീദ് കൊടിയമ്മ, റഹീം ബളൂർ, സിദ്ദീഖ് പടിഞ്ഞാർ എന്നിവർ യാത്രയപ്പ് ഉപഹാരം നൽകി.
ഖത്തറിലെ സാമൂഹിക -സാംസ്കാരിക രംഗത്ത് സേവനത്തിന്റെ പുതിയ വഴി തീർത്ത ഹമീദ് അറന്തോട് 37 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി മാറി. ദോഹ മുനിസിപ്പാലിറ്റിയിലെ ബലദിയ കൺട്രോൾ ഡിപ്പാർട്ട്മെന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഹമീദ് അറന്തോട് നിരവധി പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കിക്കൊടുത്ത് ജീവിതോപാധി ഉറപ്പാക്കാൻ മുന്നിൽനിന്നു. ദുരിതബാധിതർക്കായി മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും വ്യക്തിപരമായ സമയവും വിഭവങ്ങളും സാമൂഹ്യ സേവനത്തിനായി മാറ്റിവെക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് മാതൃകാപരമാണെന്ന് യാത്രയയപ്പ് സംഗമം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.