ഹമദ് നേത്രരോഗവിഭാഗത്തില്‍ മാസം തോറും 400 രോഗികള്‍ക്ക് ചികിത്സ

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നേത്രരോഗ വിഭാഗത്തില്‍ വര്‍ഷം തോറും 70000ലധികം നേത്രരോഗവുമായി ബന്ധപ്പെട്ട കേസുകള്‍ എത്തുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കണ്ണിലെ കോര്‍ണിയ, റെറ്റിന എന്നിവയിലെ വൈറസ് ബാധ, കണ്ണിലെ അലര്‍ജി, കണ്ണെരിച്ചില്‍ തുടങ്ങിയവയാണവയിലധികമെന്നും ആശുപത്രി വൃത്തങ്ങള്‍ ‘അല്‍ റായ’ ദിനപത്രത്തോട് പറഞ്ഞു. ഹമദ് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേത്രരോഗ വിദഗ്ധന്‍െറ സാന്നിദ്ധ്യമുണ്ടെന്നും ദിവസേന 35ഓളം കേസുകള്‍ ഹമദിലെ അടിയന്തിര വിഭാഗത്തില്‍ എത്താറുണ്ടെന്നും ഇതില്‍ ദിവസേന 20 ലധികം ചികിത്സകള്‍ ഹമദില്‍ നിന്നും നേത്ര അസുഖങ്ങള്‍ക്കായി നല്‍കുന്നുണ്ടെന്നും ദിനപത്രത്തിന് നല്‍കിയ വിവരണത്തില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രമേഹം ബാധിച്ചവരാണ് ആശുപത്രിയിലത്തെുന്ന കേസുകളില്‍ 30 ശതമാനമെന്നും പരിശോധനക്കായും ചികിത്സക്കായും ഇവരത്തെുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കേന്ദ്രത്തില്‍ 3500 നേത്ര ശസ്ത്രക്രിയകള്‍ നടത്തിയെന്നും മൈക്രോസ്കോപ്പ് വഴിയുള്ള ശസ്ത്രക്രിയകളായിരുന്നു ഇവയെന്നും നേത്രരോഗ വിഭാഗം വ്യക്തമാക്കുന്നു.
നേത്രരോഗ വിഭാഗത്തില്‍ കോര്‍ണിയല്‍ ട്രാന്‍സ്പ്ളാന്‍േറഷനും വളരെ വിജയകരമായി നടത്തുന്നുണ്ടെന്നും കുട്ടികളും വൃദ്ധന്മാരും ഇതിലുള്‍പ്പെടുമെന്നും ഹമദിലെ നേത്രരോഗ വിഭാഗം അറിയിക്കുന്നുണ്ട്.
 

Tags:    
News Summary - Hamad Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.