ദോഹ: ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഓരോന്നോരോന്നായി തകർക്കുന്നതിനിടയിൽ സൗഹൃദം പറയുന്നതിന് വലിയ അർത്ഥമൊന്നും ഇല്ലെന്ന് ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ആൽഥാനി. മാേഡ്രഡ് സമ്മേളനം മുതൽ തന്നെ ഇസ്രായേൽ– ഫലസ്തീൻ സമാധാന ചർച്ചകൾ തങ്ങൾ ആരംഭിച്ചിരുന്നു. സമാധാനത്തെ സംബന്ധിച്ച് പൂർണ വിശ്വാസമായിരുന്നു ഉണ്ടായിരുന്നതെന്ന് മുൻ പ്രധാനമന്ത്രി വ്യക്തമാക്കി. ഇസ്രായേലുമായി സന്തുലിത നിലപാട് സ്വീകരിച്ചതിന് തങ്ങൾ കേൾക്കാത്ത പഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തങ്ങൾ കടലിലോ കരയിലോ തിരശ്ശീലക്ക് പിന്നിലോ ഒരിക്കലും കളിച്ചിരുന്നില്ല.
ഇസ്രായേലിനെ പ്രീണിപ്പിക്കാനോ വൻകിട രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ എന്തെങ്കിലും രഹസ്യ പദ്ധതികൾ ആവിഷ്ക്കരിക്കുകയോ ചെയ്തിരുന്നില്ലെന്നും ശൈഖ് ഹമദ് ബിൻ ജാസിം വ്യക്തമാക്കി. ജറൂസലമിലെ ഫലസ്തീൻ അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാൻ ജാഗ്രത വേണമെന്ന് പലപ്പോഴും തങ്ങൾ പറഞ്ഞിരുന്നു. ദൗർഭാഗ്യവശാൽ ജറൂസലമിെൻറ വിഷയം രണ്ടാഴ്ചത്തേക്ക് മാത്രം മുസ്ലിംകളുടെയും അറബികളുടെയും ഇടയിൽ ചർച്ച ചെയ്യപ്പെടുന്നു. ക്രമേണ അവരത് മറക്കുകയും ഫലസ്തീൻ ജനതക്ക് ജറൂസലം എന്നേക്കുമായി നഷ്ടമാവുകയും ചെയ്യുമെന്നും ശൈഖ് ഹമദ് ബിൻ ജാസിം അഭിപ്രായപ്പെട്ടു. ട്വിറ്ററിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പിതാവ് അമീറിെൻറ ഭരണകാലത്ത് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു ശൈഖ് ഹമദ് ബിൻ ജാസിം ആൽഥാനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.