ദോഹ: പേപ്പർ റീചാർജ് കാർഡിന് പകരമായി ഉരീദുവിെൻറ ഹലാ ഉപഭോക്താക്കൾക്കുള്ള പുതിയ ഡിജിറ്റൽ റീചാർജ് നിലവിൽ വന്നു. പുതിയ ഡയറക്ട് ടോപ് അപ് റീചാർജ് രാജ്യത്തുടനീളമുള്ള നിരവധി റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഉടൻ ലഭ്യമാക്കും. ഇലക്േട്രാണിക് പോയൻറ് ഓഫ് സെയിൽ ടെർമിനൽസ് വഴിയാണ് റീചാർജ്. ഉരീദുവിെൻറ ഡിജിറ്റലൈസേഷൻ പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം. പദ്ധതി പൂർണമായും നടപ്പാകുന്നതോടെ പേപ്പർ ടോപ് അപ് കാർഡുകൾ അപ്രത്യക്ഷമാകും.
ഹലാ അക്കൗണ്ടുകൾ വേഗത്തിലും സുരക്ഷിതമായും എളുപ്പത്തിലും റീ ചാർജ് ചെയ്യാനാകുമെന്നതാണ് ഇതിെൻറ പ്രധാന പ്രയോജനം. മുഴുവൻ സൂപ്പർമാർക്കറ്റുകളിലും േഗ്രാസറി സ്റ്റോറുകളിലും പുതിയ പദ്ധതി നടപ്പാക്കാനാണ് ഉരീദു ആസൂത്രണം ചെയ്തിരിക്കുന്നത്.ഡിജിറ്റലൈസേഷൻ പദ്ധതി പൂർത്തീകരിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും ഹലാ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ റീചാർജ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്നും ഉരീദു പി.ആർ, കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ മനാർ ഖലീഫ അൽ മുറൈഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.