രണ്ടാംഘട്ടം: ഖത്തറിൽനിന്ന്​ കോഴിക്കോ​ട്ടേക്കും കൊച്ചിയിലേക്കും​ വിമാനങ്ങൾ

ദോഹ: മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള കേന്ദ്രസർക്കാറിന്‍റെ രണ്ടാംഘട്ട പദ്ധതിയിൽ  ഖത്തറിൽ നിന്ന്​ കേരളത്തിലേക്ക്​ രണ്ട്​ വിമാനങ്ങൾ. മേയ്​ 18ന്​ കോഴിക്കോ​ട്ടേക്കും 21ന്​ കൊച്ചിയിലേക്കുമാണ്​ വിമാനങ്ങൾ.  നേരത്തേ കണ്ണൂരിലേക്കാണ്​ ഒരു വിമാനമെന്നാണ്​ അറിയിച്ചിരുന്നത്​.  

കോഴിക്കോട്​ വിമാനം 18ന് ഖത്തർ സമയം 3.35ന്​  ദോഹയിൽ നിന്ന്​ പുറപ്പെട്ട്​ കോഴിക്കോട്​ രാത്രി 10.20ന്​ എത്തും. 21ന്​ ഉച്ചക്ക്​ 2.05ന്​ ​േദാഹയിൽ നിന്ന്​ പുറപ്പെടുന്ന വിമാനം​  8.45നാണ്​​ കൊച്ചിയിൽ എത്തുക. വിശാഖപട്ടണം, ഹൈദരാബാദ്​,ബംഗളൂരു, ഗയ എന്നിവിടങ്ങളിലേക്കും​ ഖത്തറിൽ നിന്ന്​  രണ്ടാം ഘട്ടത്തിൽ വിമാനമുണ്ട്​. 

മേയ്​ 20ന്​ ദോഹയിൽനിന്ന്​ ഉച്ചക്ക്​ 12ന്​ പുറപ്പെടുന്ന വിമാനം 7.15ന്​ വിശാഖപട്ടണത്ത്​ എത്തും. 20ന്​ ഉച്ചക്ക്​ ഒന്നിന്​ പുറപ്പെടുന്ന വിമാനം 7.50ന്​ ഹൈദരാബാദിലെത്തും. 

22ന്​ ഉച്ചക്ക്​ 1.30ന്​ പുറപ്പെടുന്ന വിമാനം 8.05ന്​ ബംഗളൂരുവിലെത്തും. 24ന്​ വൈകുന്നേരം ഏഴിന്​ ദോഹയിൽ നിന്ന്​ പുറ​ െപ്പടുന്ന വിമാനം 6.30നാണ്​​ ഗയയിലെത്തുക.

Tags:    
News Summary - gulf updates qatar flight to clt and kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.