കണ്ണൂർ വിമാനത്തിൽ നാലുപേർ നാടണയും; ‘മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ’ ടിക്കറ്റിൽ 

ദോഹ: നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന്​ പണമില്ലെന്ന കാരണത്താൽ കഷ്​ടപ്പെടുന്ന  പ്രവാസികൾക്കായി ‘ഗൾഫ്​ മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയിലൂടെ  ടിക്കറ്റ്​ ലഭിച്ച അർഹരായ നാലുപേർ ഇന്ന്​ കണ്ണൂർ വിമാനത്തിൽ നാടണയും.

കോവിഡിൻെറ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ  യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ കഷ്​ടപ്പെടുന്നവർക്കാണ്​ പദ്ധതി വഴി സൗജന്യവിമാനടിക്കറ്റുകൾ  നൽകുന്നത്​. നേരത്തേ രജിസ്​റ്റർ ചെയ്​തവരിൽ നിന്നും തുടർഅന്വേഷണം നടത്തിയാണ്​ ടിക്കറ്റിന്​ അർഹരായവരെ പദ്ധതിയിലൂടെ തെരഞ്ഞെടുക്കുന്നത്​.

കോവിഡിൻെറ പശ്​ചാത്തലത്തിൽ നാട്ടിലേക്ക്​ മടങ്ങാനാകാതെ പ്രയാസപ്പെട്ട  കാൻസർ രോഗി, കച്ചവടം നഷ്​ടമായി അസുഖംബാധിച്ച്​ ദുരിതത്തിലായ ആൾ, അപകടത്തിൽ പരിക്കേറ്റ്​ മാനസികമായി  തളർന്നയാൾ, മാസങ്ങളായി ജോലി നഷ്​ടപ്പെട്ടയാളുടെ ഓൺഅറൈവൽ വിസയിൽ എത്തിയ രോഗിയായ മാതാവ്​  എന്നിവർക്കാണ്​ കണ്ണൂർ വിമാനത്തിനുള്ള സൗജന്യ ടിക്കറ്റ്​ ‘മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ’ പദ്ധതി വഴി നൽകിയത്​.  പദ്ധതിക്ക്​ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ടിക്കറ്റ്​ ലഭിച്ചവർ നന്ദി അറിയിച്ചു.  

നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്​ദ സേവകരും കൈകോർത്താണ്​ ‘വിങ്​സ്​ ഒാഫ്​  കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്​. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക്​ ഖത്തറിൽ 00974 5509  1170 നമ്പറിൽ വാട്​സ്​ആപ്പ്​ ചെയ്യാം.

Tags:    
News Summary - gulf return from qatar malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.