ഹരിത ഇടങ്ങൾ വികസിക്കുന്നു; നവീകരിച്ച പാർക്കുകളുടെ ഉദ്ഘാടനം

​ദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി ഏകോപിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിച്ച അൽ തുമാമയിലെ നബഖ് പാർക്കും അൽ മിറാദിലെ അഥൽ പാർക്കും ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഹരിത ഇടങ്ങൾ വികസിപ്പിക്കുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ സൗന്ദര്യവത്കരണ-വികസന പദ്ധതികളുടെ ഭാഗമാണ് പാർക്കുകൾ തുറന്നുനൽകിയത്.

ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി സുസ്ഥിര വികസനം, പരിസ്ഥിതി പരിപാലനം, സാമൂഹിക ക്ഷേമം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ജനറൽ സർവിസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ കരാനി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും പൊതുമരാമത്ത് അതോറിറ്റിയിലെയും നിരവധി ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

നഗര പരിസ്ഥിതിനിലവാരം മെച്ചപ്പെടുത്തുന്നതിനും താമസക്കാർക്കും സന്ദർശകർക്കും വിനോദ, ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പാർക്കുകൾ സജ്ജീകരിച്ചതെന്ന് അബ്ദുല്ല അഹമ്മദ് അൽ കരാനി പറഞ്ഞു. പുതിയ പാർക്കുകൾ വികസിപ്പിച്ചും നിലവിലുള്ളവ നവീകരിച്ചും എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കുക എന്നിവയിലൂടെ റെസിഡൻഷൽ ഏരിയകളിലെ ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര പദ്ധതികൾ മന്ത്രാലയം നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ന​ബ​ഖ് പാ​ർ​ക്ക്-​അ​ൽ തു​മാ​മ

ന​വീ​ക​രി​ച്ച് പു​തി​യ​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ൽ തു​മാ​മ​യി​ലെ ന​ബ​ഖ് പാ​ർ​ക്ക് 3,723 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. അ​തി​ൽ 67 ശ​ത​മാ​നം (ഏ​ക​ദേ​ശം 2,494 ച​തു​ര​ശ്ര മീ​റ്റ​ർ) പ​ച്ച​പ്പ് നി​റ​ഞ്ഞ ഇ​ട​ങ്ങ​ളാ​ണ്. വി​വി​ധ​ത​രം മ​ര​ങ്ങ​ൾ, കു​റ്റി​ച്ചെ​ടി​ക​ൾ, പ​ച്ച പു​ൽ​ത്ത​കി​ടി​ക​ൾ, 181 മീ​റ്റ​ർ നീ​ള​ത്തി​ൽ ജോ​ഗി​ങ്ങി​നു​ള്ള ട്രാ​ക്ക്, 6 മു​ത​ൽ 12 വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക​ളി​സ്ഥ​ലം, ഫി​റ്റ്‌​ന​സ് സോ​ൺ, ഇ​രി​പ്പി​ട​ങ്ങ​ൾ, ന​ട​പ്പാ​ത​ക​ൾ, പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യാ​ണ് പാ​ർ​ക്ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ഥ​ൽ പാ​ർ​ക്ക് -അ​ൽ മി​റാ​ദ്

അ​ൽ മി​റാ​ദി​ലെ അ​ഥ​ൽ പാ​ർ​ക്ക് 3,368 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. പാ​ർ​ക്കി​ന്റെ 55 ശ​ത​മാ​ന​വും (1,865 ച​തു​ര​ശ്ര മീ​റ്റ​ർ) ഹ​രി​ത ഇ​ട​മാ​ണ്. വി​വി​ധ​ത​രം മ​ര​ങ്ങ​ൾ, കു​റ്റി​ച്ചെ​ടി​ക​ൾ, വി​വി​ധ അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ൾ, 192 മീ​റ്റ​ർ ജോ​ഗി​ങ് ട്രാ​ക്ക്, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ലം, 776 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ന​ട​പ്പാ​ത​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, വി​ശ്ര​മ​മു​റി​ക​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ർ​ക്കി​ലേ​ക്ക് എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ക​യും മി​ക​ച്ച സ​ന്ദ​ർ​ശ​കാ​നു​ഭ​വം ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

Tags:    
News Summary - Green spaces are expanding; renovated parks inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.