ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻററും (ഐ.സി.സി) ഫ്രണ്ട്സ് ഓഫ് പത്തനംതിട്ടയും (ഫോപ്റ്റ) സംയുക്തമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് മ്യൂസിക് ഷോ ആകര്‍ഷകമായി. രണ്ടു പതിറ്റാണ്ടോളം ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ചവരാണ് സംഗീതപരിപാടി അവതരിപ്പിച്ചത്. വേറിട്ട പ്രകടനം വീക്ഷിക്കുന്നതിനായി 200ലധികം പേരാണ് എത്തിച്ചേര്‍ന്നത്. കര്‍ണാട്ടിക് ക്ലാസിക് കീര്‍ത്തനങ്ങളായ മഹാ ഗണപതിം, ബോഹോ ശംബോ, തമിഴ് ഗാനങ്ങളായ കണ്ണാന കണ്ണേ, മാങ്കുയിലേ പൂങ്കുയിലേ, കെ.പി.എ.സി നാടകഗാനമായ പറന്നു പറന്നു പറന്നു ചെല്ലാന്‍, പഴയകാല ആഘോഷ ഗാനം മാമാങ്കം, പഴയ ഹിന്ദി ഗാനം മനാ ഹോ തും, ആജാരെ പര്‍ദേശി, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ പാട്ടായ രാഗ് ദര്‍ബാരി, ഷലെ തീം സോങ് തുടങ്ങിയവ അവതരിപ്പിച്ചു.
ബോര്‍ഡര്‍ സിനിമയിലെ സന്ദേസി ആതെ ഹെയ് എന്ന ദേശഭക്തി ഗാനത്തിെൻറ പ്രത്യേക പ്രകടനവും നടന്നു. സന്തോഷ് ഗോവിന്ദിെൻറ തല്‍സമയ പെയിൻറിങ്ങും ഉണ്ടായിരുന്നു. അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിനിടയിലായിരുന്നു പെയിൻറിങ്. തൃശൂരില്‍ നിന്നും മുരളി ഗോവിന്ദന് (നാദസ്വരം), കണ്ണൂരിലെ പ്രതാപന് മേലോടന്‍ (ഫ്ലൂട്ട്), കോട്ടയം സ്വദേശി ജഗദീഷ് കുമാര്‍ (കര്‍ണാട്ടിക് വയലിന്), എറണാകുളം സ്വദേശി സുനില്‍കുമാര്‍, തിരുവനന്തപുരം സ്വദേശി മുകേഷ് കെ. നായര്‍ (വെസ്റ്റേണ്‍ വയലിന്), തൃശൂര്‍ സ്വദേശി രമേശ് പേരാലില്‍ (സാക്സോഫോണ്‍ ഫ്ലൂട്ട്), തിരുവനന്തപുരം സ്വദേശി ഡാനി (ട്രംപറ്റ്, കീബോര്‍ഡ്), കണ്ണൂര്‍ സ്വദേശി ബിജേഷ് ബാലകൃഷ്ണന് (വോക്കല്‍), കോട്ടയം സ്വദേശി ഗോവിന്ദ് (മൃദംഗം), തൃശൂര്‍ സ്വദേശി വിനോദ് കുമാര്‍ (തവില്‍), തൃശൂര്‍ സ്വദേശി ബാബു വര്‍ഗീസ് (റിഥം പാട്), അലെന്‍ (ബാസ് ഗിത്താര്‍), സുഹൈല്‍ (ഹെഡ് ഗിത്താര്‍), ഷെബിന്‍ കലാക്ഷേത്ര ഖത്തര്‍ ( കീബോര്‍ഡ്) എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. അരുണ്‍ പിള്ളെ പ്രവീണ്‍, പ്രേമ ശരത്ചന്ദ്രന് എന്നിവരായിരുന്നു അവതാരകര്‍. ഫോപ്റ്റ പ്രസിഡൻറ് എം.എന്‍ ഉണ്ണികൃഷ്ണന് നായര്‍, ഐ.സി.സി പ്രസിഡൻറ് എ.പി മണികണ്ഠന്, ഐ.സി.സി ജോയൻറ് സെക്രട്ടറി അന്ജന് ഗാംഗുലി എന്നിവർ സംസാരിച്ചു. സെപ്റ്റംബര്‍ നാലിന് ഡി.പി.എസ് എം.ഐ.എസ് സ്കൂളിെൻറ നേതൃത്വത്തിലായിരിക്കും െഎ.സി.സിയിലെ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.