ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ജാക്ക്പോർട്ട് ജേണി പ്രമോഷൻ അഞ്ചാംഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ‘ജാക്ക്പോർട്ട് ജേണി’ മെഗാ പ്രമോഷൻ അഞ്ചാംഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള കാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. ഡിസംബർ 24 വരെ നീളുന്ന മെഗാ പ്രമോഷനിലൂടെ 150,000 റിയാൽ മൂല്യമുള്ള കാഷ് വൗച്ചറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഗ്രാൻഡ് മാൾ ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ബംബർ പ്രൈസിനായുള്ള അടുത്ത ലക്കി ഡ്രോ ഡിസംബർ 25ന് നടക്കും. 10 ഭാഗ്യശാലികൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് കാറാണ് ബംബർ പ്രൈസ്.
ഖത്തറിലെ ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയാലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായും മികച്ച നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ ഔട്ട്ലറ്റുകളിലും ഹെൽത്ത് ആൻഡ് ബ്യൂട്ടി കാമ്പയിനും നടക്കുന്നുണ്ട്.
അവസരങ്ങൾ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.