ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റിലെ ആഫ്രിക്കൻ വീക്ക് പ്രമോഷൻ
റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ ‘ആഫ്രിക്കൻ വീക്ക് പ്രമോഷന് തുടക്കമായി. വ്യത്യസ്ത ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പഴങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൾ, തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കൂടാതെ ഗ്രാൻഡ് ഫ്രഷ് ഹോട്ട് ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിൽ ഉൽപാദിപ്പിക്കുന്ന വിവിധങ്ങളായ ഭക്ഷണ ഉൽപന്നങ്ങളും പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 18വരെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ശാഖകളിലും പ്രമോഷൻ ലഭ്യമായിരിക്കും. കൂടാതെ എല്ലാ ഡിപ്പാർട്മെന്റുകളിലും വൈവിധ്യങ്ങളായ ഓഫറുകൾക്കും ഡിസ്കൗണ്ടിനും പുറമെ 30 പേർക്ക് 1,50,000 റിയാലിന്റെ കാഷ് പ്രൈസും (5000 രൂപ വീതം ഒരാൾക്ക്) മൂന്ന് പേർക്ക് ജെറ്റുർ എക്സ് ഫിഫ്റ്റി കാറുകളും ഉൾപ്പെടുന്ന ന്യൂ ഇയർ മെഗാ പ്രമോഷനും ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.