ദോഹ: രാജ്യത്തെ പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ മെഗാപ്രമോഷന് തുടക്കമായി. ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ദാൻ മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് പ്ലാസാമാൾ (ഷോപ്പ് നമ്പർ^91), ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് പ്ലാസാമാൾ (ഷോപ്പ് നമ്പർ^170) എന്നിവിടങ്ങളിൽ നിന്ന് 50 റിയാലിനോ അതിന് മുകളിലോ പർച്ചേയ്സ് ചെയ്യുേമ്പാൾ ലഭിക്കുന്ന റാഫിൾ കൂപ്പണിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് 5 നിസാൻ കിക്ക്സ് കാറുകൾ സമ്മാനമായി ലഭിക്കും.
ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ സാധാരണക്കാരെൻറ സങ്കൽപത്തിന് അനുസരിച്ച് പർച്ചേയ്സ് ചെയ്യാൻ കഴിയുന്നുവെന്നതാണ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിനെ വ്യത്യസ്ഥമാക്കുന്നത്. പഴവർഗങ്ങൾ, പച്ചക്കറികൾ, പാൽഉൽപന്നങ്ങൾ അടക്കമുള്ളവ വിമാനമാർഗം ദിവസേന എത്തിക്കുന്നതിനാൽ തനിമ നഷ്ടപ്പെടാതെ ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാകുന്നു. ഭക്ഷ്യ^ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും വ്യത്യസ്ഥവും കമനീയവുമായ ശേഖരമാണ് ഗ്രാൻഡ് മാളിലുള്ളത്. തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് പ്രത്യേക ഒാഫറുകൾ ഉണ്ടെന്നും ഗ്രാൻഡ്മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചെറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.