പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ക്യൂ.എസ്.സി.ടിക്ക് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ സമ്മാന വിതരണം നടത്തുന്നു
ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റും ടീം തിരൂർ ഖത്തറും സംയുക്തമായി സംഘടിപ്പിച്ച ഗ്രാൻഡ് പൂക്കള മത്സരം എസ്ഥാൻ മാൾ വുകൈറിൽ നടന്നു. രാവിലെ എട്ടുമണി മുതൽ ആരംഭിച്ച ഗ്രാൻഡ് പൂക്കള മത്സരത്തിൽ നിരവധി സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധാനംചെയ്ത് 14 ടീമുകൾ പങ്കെടുത്തു.
പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ തിരുവനന്തപുരം ശ്രീചിത്ര എൻജിനീയറിങ് കോളജ് ഖത്തർ അലുംനിക്ക് (ക്യൂ.എസ്.സി.ടി) 2000 ഖത്തർ റിയാലും മെമന്റോയും സർട്ടിഫിക്കറ്റും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ സമ്മാനിച്ചു. രണ്ടാം സമ്മാനാർഹരായ പൂമരത്തിന് 1500 റിയാലും മൂന്നാം സമ്മാനാർഹരായ മോഹൻലാൽ ഖത്തർ ഫാൻസ് അസോസിയേഷന് 1000 റിയാലും സമ്മാനത്തുകയായി നൽകി. ഗ്രാൻഡ്മാൾ സി.ഇ.ഒ ഷരീഫ് ബി.സി, ടീം തിരൂർ ഖത്തർ വൈസ് പ്രസിഡന്റ് നൗഷാദ് എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.