ദോഹ: ഓണത്തെ വരവേറ്റുകൊണ്ട് ഖത്തറിലെ പ്രമുഖരായ ഗ്രാൻഡ് ഹൈപർമാർക്കറ്റും ടീം തിരൂർ ഖത്തറും സംയുക്തമായി 'ഗ്രാൻഡ് പൂക്കള മത്സരം'സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ ഒമ്പതിന് രാവിലെ എട്ടു മുതൽ 10 വരെ ഗ്രാൻഡ് ഹൈപർ മാർക്കറ്റ് എസ്ഥാൻ മാൾ വുകൈറിലാണ് മത്സരം. വിജയികൾക്ക് മികച്ച സമ്മാനത്തുകയാണ് കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് 2000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 1500 റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1000 റിയാലും സമ്മാനമായി ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 50800271, 33452123 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.