ഗ്രാൻഡ് എക്സ്പ്രസ് ഉം ഖ​ർ​ന​യി​ൽ പ്രവർത്തനമാരംഭിച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ളി​ന്റെ പു​തി​യ ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റാ​യ ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഉം​ ഖ​ര്‍ന​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ല്‍ ശൈ​ഖ് ഫൈ​സ​ല്‍ ഖ​ലീ​ഫ എ​സ്.​ജെ ആ​ൽ​ഥാ​നി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​ൻ​ഡ്​ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഏ​ഴാ​മ​ത്തെ ശാ​ഖ​യാ​ണ് ഉം ​ഖ​ർ​ന​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ഗ്രാ​ൻ​ഡ്മാ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ, സി.​ഇ.​ഒ ഷ​രീ​ഫ് ബി.​സി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ചീ​ഫ് ഓ​പ​റേ​ഷ​ൻ ഓ​ഫി​സ​ർ ഡേ​വി​ഡ് ഫോ​ഡ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ശ​മാ​ൽ എ​ക്സ്പ്ര​സ് റോ​ഡി​ൽ എ​ക്സി​റ്റ് 24ലാ​ണ് ഉം ​ഖ​ർ​ന​യി​ലെ ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ഏ​ഴാ​മ​ത്തെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖ​ത്ത​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ക​നാ​യ ശൈ​ഖ് ഫൈ​സ​ൽ ആ​ൽ​ഥാ​നി പ​റ​ഞ്ഞു. ഉം​ഖ​ർ​ന​യി​ലെ വി​വി​ധ വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ന​ൽ​കു​ന്ന​താ​യി​രി​ക്കും ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ്. അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ഷോ​പ്പി​ങ് അ​നു​ഭ​വ​വും മി​ക​ച്ച നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന ഗ്രാ​ൻ​ഡ്മാ​ൾ ടീ​മി​നെ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ടി​നെ​യും ഖ​ത്ത​ർ റീ​ജ്യ​ന​ൽ ​മാ​നേ​ജ്മെ​ന്റി​നെ​യും അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്നു.

ത​ങ്ങ​ളു​ടെ ടീ​മി​ന്റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണ് ഏ​ഴാ​മ​ത്തെ ഹൈ​പ​ർ​മാ​ർ​ക്ക​റ്റെ​ന്ന് ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് പ​റ​ഞ്ഞു. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, മു​നി​സി​പ്പാ​ലി​റ്റി വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പി​ന്തു​ണ​ക്ക് ന​ന്ദി​യും അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക സം​രം​ഭ​ക​ർ, ഉ​ൽ​പാ​ദ​ക​ർ എ​ന്നി​വ​ർ​ക്ക് അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​പ​ണ​നം ചെ​യ്യാ​നും ഗ്രാ​ൻ​ഡ് എ​ക്സ്​​പ്ര​സി​ലൂ​ടെ പു​തി​യ റീ​ട്ടെ​യി​ൽ ഇ​ടം കൂ​ടി ന​ൽ​കു​ക​യാ​ണെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ബി​സി​ന​സു​ക​ൾ​ക്കും അ​ന്ത​ർ​ദേ​ശീ​യ ബ്രാ​ൻ​ഡു​ക​ൾ​ക്കും വ​ലി​യ ​വി​പ​ണി ഇ​തു​വ​ഴി ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​ഴം, പ​ച്ച​ക്ക​റി​ക​ള്‍, ധാ​ന്യ​ങ്ങ​ള്‍, ബേ​ക്ക​റി​ക​ള്‍, മ​ത്സ്യം, മാം​സം തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ല്ലാം മി​ത​മാ​യ നി​ര​ക്കി​ല്‍ ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ലോ​ക​ക​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക സ​മ്മാ​ന​പ​ദ്ധ​തി​ക​ള്‍ പു​തി​യ ശാ​ഖ​യി​ലും ല​ഭ്യ​മാ​ണ്.

വ​രു​ന്ന ആ​റു മാ​സ​ത്തി​നു​ള്ളി​ൽ നാ​ല് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ഡോ. ​അ​ൻ​വ​ർ അ​മീ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Grand Express Umm started operations at Karana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.