​'ഗ്രാൻഡ്​ എക്​സ്​പ്രസ്​' ​നാളെ മുതൽ ഷഹാനിയയിൽ

ദോഹ: ഗ്രാൻഡ്​ ഹൈപർമാർക്കറ്റ്​ ശൃംഖലയിലെ 74ാമത്​ ഷോറൂം 'ഗ്രാൻഡ്​ എക്​സ്​പ്രസ്​' ഷഹാനിയയിൽ വെള്ളിയാഴ്​ച പ്രവർത്തനമാരംഭിക്കും. പച്ചക്കറികൾ മുതൽ, വീട്ടുപകരണങ്ങൾ വരെ എല്ലാ ഉപഭോക്തൃ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയാണ്​ ഗ്രാൻഡ്​ ഹൈപർമാർക്കറ്റിൻെറ ഖത്തറിലെ അഞ്ചാമത്തെയും ജി.സി.സിയിലെ 74ാമത്തെയും ഷോറൂം വെള്ളിയാഴ്​ച വൈകീട്ട്​ നാലിന്​ ഷഹാനിയയിൽ തുറന്നു പ്രവർത്തിക്കുന്നത്​.

പഴവർഗങ്ങൾ, എല്ലാത്തരത്തിലുംപെട്ട ഭക്ഷ്യ വസ്​തുക്കൾ, ഡിപാർട്​മെൻറ്​ സ്​റ്റോർ, ഗാർമെൻറ്​സ്​, ഇലക്​ട്രോണിക്​സ്​ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ മിതമായ വിലയിൽ ലഭിക്കുന്ന ഖത്തറിലെ പ്രമുഖ റീ​​ട്ടെയിൽ ശൃംഖല കൂടിയാണ്​ ഗ്രാൻഡ്​. രണ്ടു​ നിലയിലായി അതിവിശാലമായ സജ്ജീകരണങ്ങളോടെയാണ്​ പുതിയ ഷോറൂം തയാറാക്കിയത്​.

ഉദ്​ഘാടനത്തിൻെറ ഭാഗമായി ഉപഭോക്താക്കൾക്ക്​ വിലക്കുറവിൻെറ വൻ ഓഫറുകൾ ലഭ്യമാണെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു. വരും മാസങ്ങളിൽ ഖത്തറി​െ​​ല പ്രധാന കേന്ദ്രങ്ങളിലെല്ലാം ഗ്രാൻഡിൻെറ പുതിയ ഷോറൂമുകൾ ആരംഭിക്കുമെന്ന്​ ​റീജനൽ ഡയറക്​ടർ അഷ്​റഫ്​ ചിറക്കൽ അറിയിച്ചു. 

Tags:    
News Summary - 'Grand Express' in Shahania from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.