അഴിമതിക്കെതിരായ പാർലമെേൻററിയന്മാരുടെ ആഗോള കൂട്ടായ്മ (ജി.ഒ.പി.എ.സി)യുടെ ദോഹയിലെ ജനറൽ സെക്രേട്ടറിയേറ്റ് ഓഫിസ് ചെയർമാനും ശൂറാ കൗൺസിൽ സ്പീക്കറുമായ അഹ്മദ് ബിന് അബ്ദുല്ല സെയ്ദ് ആല് മഹ്മൂദ് ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: അഴിമതിക്കെതിരായ പാർലമെേൻററിയന്മാരുടെ ആഗോള കൂട്ടായ്മയുടെ (ജി.ഒ.പി.എ.സി) ജനറൽ സെക്രേട്ടറിയറ്റ് ഓഫിസ് ദോഹയിൽ പ്രവർത്തനം തുടങ്ങി. ചെയർമാനും ശൂറ കൗൺസിൽ സ്പീക്കറുമായ അഹ്മദ് ബിന് അബ്ദുല്ല സെയ്ദ് ആല് മഹ്മൂദ് ഉദ്ഘാടനം ചെയ്തു.
അഴിമതിക്കെതിരായ ആഗോള പാർലമെേൻററിയൻ സംഘടനക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നൽകുന്ന പൂർണ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്നും അമീറിെൻറ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും സ്പീക്കർ പറഞ്ഞു.അഴിമതിക്കെതിരായി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇൻറർനാഷനൽ ആൻറി കറപ്ഷൻ എക്സലൻസ് അവാർഡ് അമീർ സ്ഥാപിച്ചതാണ്. ആഗോള തലത്തിൽ അഴിമതിക്കെതിരെ നിലകൊള്ളുന്നവർക്ക് അന്താരാഷട്ര അഴിമതിവിരുദ്ധ ദിനത്തിൽ പുരസ്കാരം നൽകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
അമീറിെൻറ നേതൃത്വത്തിൽ അഴിമതിക്കെതിരായ പോരാട്ടത്തിന് ഖത്തർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇടപാടുകളിൽ സുതാര്യത ഉയർത്തിക്കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഖത്തറിെൻറ പൂർണ പിന്തുണ ഉറപ്പുനൽകുന്നുണ്ട്. പൊതുധനത്തെയോ പൊതു ഓഫിസുകളെയോ ബാധിക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങളെ തടയുന്നതിനും സമഗ്രതയും സുതാര്യതയും ശക്തിപ്പെടുത്തുന്നതിനുമായി ഖത്തർ പ്രതിജ്ഞാബദ്ധമാണ്.
ആഗോളതലത്തിൽ അഴിമതി തടയുന്നതിന് പാർലമെേൻററിയന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിൽ അവരുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിെൻറ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എല്ലാവരും മുന്നോട്ടുവരണം. അഴിമതിക്കെതിരായ പാർലിമെേൻററിയന്മാരുടെ ഏക അന്തർദേശീയ ശൃംഖലയാണ് ജി.ഒ.പി.എ.സിയെന്നും സ്പീക്കർ പറഞ്ഞു.
ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന വിർച്വൽ ചടങ്ങിൽ അഡ്മിനിസ്േട്രറ്റിവ് കൺേട്രാൾ ആൻഡ് ട്രാൻസ്പെരൻസി അതോറിറ്റി ചെയർമാൻ ഹമദ് ബിൻ നാസർ അൽ മിസ്നദ്, ജി.ഒ.പി.എ.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ജി.ഒ.പി.എ.സി അറബ് ബ്രാഞ്ച് പ്രസിഡൻറ് ഡോ. നാസർ ജാസിം അൽ സനീഅ തുടങ്ങിയവരും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർലമെ േൻററിയന്മാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.